Related Stories












Dec 13, 2024 04:43 PM

പാലക്കാട് : (truevisionnews.com) നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ പനയമ്പാടത്തെ ലോറി അപകടത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി വി.കെ ശ്രീകണ്ഠൻ എംപി.

ദേശീയപാതയിലെ സാങ്കേതിക തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

സ്ഥിരമായി അപകടം ഉണ്ടാകുന്ന മേഖലയെന്ന് കത്തിൽ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് കത്തിൽ പറയുന്നു.

അതേസമയം തുടർച്ചയായി അപകടങ്ങൾ നടക്കുന്ന പനയമ്പാടത്തെ റോഡിൻറെ അപാകത പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് റോഡിന് മാറ്റം വരുത്താനുള്ള നടപടിയെടുക്കും. ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിതെന്നുമാണ് ആർടിഒ പറയുന്നത്.



#Panayambadam #accident #Technical #fault #national #highway #should #be #resolved #VKSreekanthan #sent #letter #NitinGadkari

Next TV

Top Stories