പാലക്കാട്: (truevisionnews.com) പാലക്കാട് പനയംപാടത്ത് അപകടത്തിൽ മരിച്ച നാല് വിദ്യാർഥികളുടെയും മൃതദേഹം തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
വീടുകളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ഹാളിലേക്ക് എത്തിച്ചത്. 10 മണിക്ക് തുപ്പനാട് ജുമാ മസ്ജിദിലാണ് ഖബറടക്കം .
എപ്പോഴും ഒരുമിച്ചായിരുന്ന കൂട്ടുകാരികള്‍ അവസാന യാത്ര പോകുന്നതും ഒന്നിച്ചാണ്. ഒരേ ക്ലാസിലിരുന്നവര്‍ തുപ്പനാട് ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ അടുത്തടുത്തായി ഒരുമിച്ചുറങ്ങും.
ഇനിയൊരിക്കലും ആ കളിചിരികള്‍ ഉണ്ടാകില്ല.ഉറ്റവര്‍ക്ക് ഒരു തീരാനൊമ്പരമായി ഓര്‍മകളില്‍ അവര്‍ ജീവിക്കും.
ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ പി.എ. ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, കെ.എം. നിദ ഫാത്തിമ, എ.എസ്. ആയിഷ എന്നിവരാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ദാരുണമായി മരിച്ചത്.
#mannarkkad #accident #Burial #10o'clock #Juma #Masjid #Thuppanad.