#robbed | മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യം; വയോധികനെ മര്‍ദ്ദിച്ചവശനാക്കി പണം കവര്‍ന്നു

#robbed | മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യം; വയോധികനെ മര്‍ദ്ദിച്ചവശനാക്കി പണം കവര്‍ന്നു
Dec 5, 2024 10:40 AM | By VIPIN P V

ചടയമംഗലം(കൊല്ലം): (www.truevisionnews.com)ദ്യപിക്കാന്‍ പണം നല്‍കാത്ത വൈരാഗ്യത്തില്‍ വയോധികനെ മര്‍ദിച്ചവശനാക്കി ബാഗിലുണ്ടായിരുന്ന പണവും മറ്റു രേഖകളും കവര്‍ന്നയാളെ പോലീസ് പിടികൂടി.

ചടയമംഗലം മേടയില്‍ ചരുവിള പുത്തന്‍വീട്ടില്‍ ശരത്താ(39)ണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്.

ചടയമംഗലം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം ചെരിപ്പ് നന്നാക്കുന്ന ശിവദാസനെയാണ് ഇയാള്‍ മര്‍ദിച്ച് പണം കവര്‍ന്നത്. ചൊവ്വാഴ്ച 12 മണിയോടെ കടയുടെ മുന്നിലെത്തിയ ശരത്ത് മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു.

പണം നല്‍കാത്ത വൈരാഗ്യത്തില്‍ ശിവദാസനെ മര്‍ദിച്ചശേഷം ബാഗില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും ആധാര്‍ കാര്‍ഡും ബാങ്ക് പാസ് ബുക്കും തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഉള്‍പ്പെടെ കവര്‍ന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ ശിവദാസനെ നാട്ടുകാര്‍ ചടയമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചടയമംഗലം എസ്.എച്ച്.ഒ. എന്‍.സുനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബുധനാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് ശരത്തിനെ പിടികൂടിയത്.

ഇയാളുടെ പേരില്‍ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

#rivalry #not #paying #drink #old #man #beaten #robbed #money

Next TV

Related Stories
യുവാക്കൾ ദ്രാവകം മണപ്പിച്ചു; ആറാം ക്ലാസ് വിദ്യാർഥി അവശനിലയിൽ ആശുപത്രിയിൽ

Dec 24, 2024 08:10 AM

യുവാക്കൾ ദ്രാവകം മണപ്പിച്ചു; ആറാം ക്ലാസ് വിദ്യാർഥി അവശനിലയിൽ ആശുപത്രിയിൽ

ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനും ക്യാമ്പ് ഓഫീസിനും ഇടയിലുള്ള ഭാഗത്തുവെച്ച് അഞ്ചു യുവാക്കൾ കുട്ടികളെ...

Read More >>
#ganja | ക്രിസ്തുമസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത്; യുവാക്കൾ പിടിയിൽ

Dec 24, 2024 08:03 AM

#ganja | ക്രിസ്തുമസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത്; യുവാക്കൾ പിടിയിൽ

ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസില്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് 172.37 ഗ്രാം എംഡിഎംഎ...

Read More >>
#arrest | രാത്രി ജോലി കഴിഞ്ഞു മടങ്ങി വന്ന യുവതിയെ  കടന്നുപിടിച്ചു; പ്രതികളെ പിടിയിൽ

Dec 24, 2024 07:56 AM

#arrest | രാത്രി ജോലി കഴിഞ്ഞു മടങ്ങി വന്ന യുവതിയെ കടന്നുപിടിച്ചു; പ്രതികളെ പിടിയിൽ

കോന്നി ആനകുത്തിയിലെ വാടക വീട്ടിലാണ് ബ്യൂട്ടി പാർലർ ജീവനക്കാരി താമസിച്ചിരുന്നത്....

Read More >>
#NCCcamp | എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അധ്യാപകരില്‍ നിന്ന് മര്‍ദ്ദനം, എസ്എഫ്‌ഐ വനിതാ നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ത്ഥിനികള്‍

Dec 24, 2024 07:49 AM

#NCCcamp | എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അധ്യാപകരില്‍ നിന്ന് മര്‍ദ്ദനം, എസ്എഫ്‌ഐ വനിതാ നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ത്ഥിനികള്‍

എന്‍സിസിയിലെ അധ്യാപകരില്‍ നിന്ന് മര്‍ദനം നേരിട്ടതായി ഒരു വിഭാഗം കുട്ടികളും ആരോപിച്ചു. സംഭവത്തില്‍ ഇടപെടാനെത്തിയ എസ്എഫ്‌ഐ നേതാക്കളും...

Read More >>
#caravanfoundbody | ഞെട്ടല്‍ മാറാതെ വടകര; കാരവനില്‍ രണ്ട് മൃതദേഹങ്ങൾ, കാരണം തേടി പോലീസ്

Dec 24, 2024 07:30 AM

#caravanfoundbody | ഞെട്ടല്‍ മാറാതെ വടകര; കാരവനില്‍ രണ്ട് മൃതദേഹങ്ങൾ, കാരണം തേടി പോലീസ്

മൃതദേഹം കാണുമ്പോള്‍ എ.സി. ഓണായനിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ട്. എല്ലാ സാധ്യതകളും പോലീസ്...

Read More >>
Top Stories