#Arrest | ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച മാതാവ് അറസ്റ്റിൽ

#Arrest | ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച  മാതാവ് അറസ്റ്റിൽ
Dec 4, 2024 07:06 AM | By akhilap

ചാ​രും​മൂ​ട്: (truevisionnews.com) ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പി​ഞ്ചു​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്​ ക​ട​ന്ന മാ​താ​വ് അറസ്റ്റിൽ.

ചെ​ങ്ങ​ന്നൂ​ർ ചെ​റി​യ​നാ​ട് മാ​മ്പ്ര മു​റി​യി​ൽ ഇ​ട​മു​റി കി​ഴ​ക്ക​തി​ൽ ര​ഞ്ജി​ത​യെ​യാ​ണ് (27) നൂ​റ​നാ​ട് സി.​ഐ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭിന്നശേഷി ദിനത്തിൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​ന്മ​നാ ജ​നി​ത​ക വൈ​ക​ല്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ കു​ഞ്ഞി​നെ ന​വം​ബ​ർ 13നാ​ണ് ര​ഞ്ജി​ത ഉ​പേ​ക്ഷി​ച്ചു​പോ​യ​ത്. താ​മ​ര​ക്കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച ര​ഞ്ജി​ത ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യി​രു​ന്നു. അ​തി​ൽ ഒ​രു കു​ഞ്ഞ് പ്ര​സ​വ​ത്തോ​ടെ മ​രി​ച്ചു. ഒ​രു കു​ഞ്ഞി​ന് ജ​ന്മ​നാ ജ​നി​ത​ക വൈ​ക​ല്യം മൂ​ല​മു​ള്ള രോ​ഗം കാ​ര​ണം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​യ​തി​നാ​ൽ ഭ​ർ​ത്താ​വി​ന്‍റെ പി​താ​വി​നോ​ടും മാ​താ​വി​നോ​ടും ഒ​പ്പ​മാ​ണ് ര​ഞ്ജി​ത താ​മ​സി​ച്ചി​രു​ന്ന​ത്. കു​ഞ്ഞി​നെ ക​ഴി​ഞ്ഞ 13ന് ​രാ​ത്രി എ​ട്ടി​ന്​ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട്​ കു​ഞ്ഞി​നെ ഭ​ർ​ത്താ​വി​ന്‍റെ മാ​താ​വും പി​താ​വു​മാ​ണ് സം​ര​ക്ഷി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലും മ​റ്റും ചി​കി​ത്സ​യും ന​ൽ​കി.

ഇ​തി​നി​ടെ മു​ല​പ്പാ​ൽ കി​ട്ടാ​തെ കു​ഞ്ഞ് അ​വ​ശ​നി​ല​യി​ലാ​യ​തി​നാ​ൽ ര​ഞ്ജി​ത​യെ വി​ളി​ച്ചു​വ​രു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ എ​ത്തി​യി​ല്ല. തു​ട​ർ​ന്നാ​യി​രു​ന്നു പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ബാ​ല​നീ​തി നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കു​ഞ്ഞി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന പൊ​ലീ​സ് നി​ർ​ദേ​ശ​വും ര​ഞ്ജി​ത നി​ര​സി​ച്ച​തോ​ടെ​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

#mother #abandoned #child #schizophrenic #Finally #arrested

Next TV

Related Stories
#caravanfoundbody |  സൗഹൃദത്തിന്റെ പുറത്ത് കണ്ണൂരിലേക്കുള്ള യാത്രയിൽ ജോയലും ഒപ്പംകൂടി; ഒടുവിൽ മരണത്തിലേക്ക്

Dec 25, 2024 08:00 AM

#caravanfoundbody | സൗഹൃദത്തിന്റെ പുറത്ത് കണ്ണൂരിലേക്കുള്ള യാത്രയിൽ ജോയലും ഒപ്പംകൂടി; ഒടുവിൽ മരണത്തിലേക്ക്

എട്ടരയോടെത്തന്നെ മനോജിന്റെ ബന്ധുക്കൾ മരണവാർത്ത അറിഞ്ഞു. സഹോദരൻ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പുലർച്ചെ ഒരുമണിയോടെ...

Read More >>
#Complaint | 'തൂക്കിയെടുത്ത് എറിയും..'; ക്രിസ്മസ് കരോൾ ഗാനം പാടുന്നത് മുടക്കി പൊലീസ്, ഭീഷണിപ്പെടുത്തിയെന്ന് പരാതി

Dec 25, 2024 07:46 AM

#Complaint | 'തൂക്കിയെടുത്ത് എറിയും..'; ക്രിസ്മസ് കരോൾ ഗാനം പാടുന്നത് മുടക്കി പൊലീസ്, ഭീഷണിപ്പെടുത്തിയെന്ന് പരാതി

അതേസമയം ചരിത്രത്തിൽ ആദ്യമായാണ് പള്ളിയിൽ കരോൾ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങൾ...

Read More >>
#Accident | പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട് കാർ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

Dec 25, 2024 07:23 AM

#Accident | പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട് കാർ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

ഇവരെ പത്തനംതിട്ട ഗവണ്‍മെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ്...

Read More >>
#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം ആമ്പല്ലൂരില്‍ ഡിസംബര്‍ 26ന് തുടക്കമാകും

Dec 25, 2024 06:59 AM

#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം ആമ്പല്ലൂരില്‍ ഡിസംബര്‍ 26ന് തുടക്കമാകും

ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. വിനില്‍ പോള്‍, ഡോ. അഭിലാഷ്, ഡോ. അബ്ബാസ് പനക്കല്‍, ഡോ. സകീര്‍ ഹുസൈന്‍, ഡോ. നുഐമാന്‍ പ്രബന്ധങ്ങള്‍...

Read More >>
#Attack | കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്ക്

Dec 25, 2024 06:54 AM

#Attack | കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്ക്

പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കാരൾ സംഘത്തിന്‍റെ...

Read More >>
#MDMAcase | നടിമാർക്കായി എത്തിച്ചത് ഡിമാന്‍റുള്ള ഐറ്റം, റിസോർട്ടിലെത്തിയത് എംഡിഎംഎ കൈമാറാൻ; പൊലീസ് അന്വേഷണം ശക്തമാക്കി

Dec 25, 2024 06:41 AM

#MDMAcase | നടിമാർക്കായി എത്തിച്ചത് ഡിമാന്‍റുള്ള ഐറ്റം, റിസോർട്ടിലെത്തിയത് എംഡിഎംഎ കൈമാറാൻ; പൊലീസ് അന്വേഷണം ശക്തമാക്കി

കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് കയ്യോടെ പൊക്കി. ലഹരിമരുന്ന് ഒമാനില്‍ നിന്ന് എത്തിച്ചതാണെന്ന് ഷബീബ് പൊലീസിന് മൊഴി...

Read More >>
Top Stories