(truevisionnews.com) ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്നു മിഥുൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നതിനെ തുടർന്ന് മിഥുനെ ഡിവൈഎഫ്‌ഐ പുറത്താക്കി.
സിപിഐഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകനാണ് മിഥുൻ മുല്ലശ്ശേരി
ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മധു മുല്ലശ്ശേരിയ്ക്ക് പാർട്ടി അംഗത്വം നൽകും. പിതാവിന് പിന്നാലെ മധുവിന്റെ മകൾ മാതുവും ബിജെപിയിൽ ചേരും.
സിപിഐഎം അനുഭാവിയായിരുന്ന മാതു കോട്ടയം വൈക്കം മടപ്പള്ളിയിലാണ് താമസിക്കുന്നത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, വി മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഇന്ന് രാവിലെ മധുവിനെ വീട്ടിലെത്തി കണ്ടിരുന്നു. മംഗലപുരം ഏരിയാ സമ്മേളനത്തിനിടെ ഞായറാഴ്ചയാണ് നേതൃത്വത്തെ വിമർശിച്ച് ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ഇറങ്ങിപ്പോയത്. പിന്നാലെ മറ്റൊരു പാർട്ടിയിൽ ചേരുമെന്ന സൂചന നൽകിയ മധുവിനെ സിപിഐഎം നേതൃത്വവും പൂർണമായും തള്ളുകയായിരുന്നു.
#Mithun #Mullassery #decided #join #BJP #Expelled #DYFI