#chemmammukkkollammurder | നടുറോഡിൽ ക്രൂരകൊലപാതകം; ഭാര്യയെ കാറിൽ ചുട്ടുകൊന്നതിന് പിന്നിൽ സംശയരോഗം? കൃത്യം ആസൂത്രമെന്ന് പൊലീസ്

#chemmammukkkollammurder | നടുറോഡിൽ ക്രൂരകൊലപാതകം; ഭാര്യയെ കാറിൽ ചുട്ടുകൊന്നതിന് പിന്നിൽ സംശയരോഗം? കൃത്യം ആസൂത്രമെന്ന് പൊലീസ്
Dec 3, 2024 10:43 PM | By Athira V

കൊല്ലം :( www.truevisionnews.com) കൊല്ലം ചെമ്മാംമുക്കില്‍ യുവാവിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നതിന് പിന്നിൽ സംശയ രോഗമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു. വാഹനം തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവായ പത്മരാജനെ പൊലീസ് കസ്റ്റഡിയിലയിട്ടുണ്ട്.

യുവതിയ്ക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന യുവാവ് സോണിക്ക് പൊള്ളലേറ്റു.

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസില്‍ നിന്നുള്ള വിവരം. കുറേ ദിവസമായി അനിലയും പത്മരാജനും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ല.

നവംബര്‍ 11 ന് അനിലയും പത്മരാജനും ഒരു ബേക്കറി ആരംഭിച്ചിരുന്നു. ഇരുവരും ചേര്‍ന്നാണ് ഈ ബേക്കറി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം പത്മരാജൻ ബേക്കറിയിലെത്തിയപ്പോൾ അവിടെ അനിലയ്ക്കൊപ്പം ഒരു സുഹൃത്തിനെ കണ്ടു. അതിന്റെ പേരില്‍ തര്‍ക്കമായി.

ചൊവ്വാഴ്ച വൈകീട്ട് അനിലയും ബേക്കറിയിലെ ജീവനക്കാരനായ സോണിയും കാറില്‍ വരുന്നതിനിടെ ചെമ്മാമുക്കില്‍ വെച്ച് പത്മരാജന്‍ ഒരു ഒംനി വാനില്‍ വരികയും കാര്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. കയ്യില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ അനിലക്ക് മേല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയ്‌ക്കൊപ്പം സുഹൃത്തിനേയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് വിവരം.

തീകൊളുത്തിയ ഉടന്‍ തന്നെ ഒപ്പം ഇരുന്ന സോണി ഡോര്‍ തുറന്ന് പുറത്തിറങ്ങി ഓടി. ഇയാളുടെ കൈക്കും കാലിലുമാണ് പൊള്ളലേറ്റത്. ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

#Brutal #murder #middle #road #Suspicious #disease #behind #burning #wife #car #police #said #it #exactly #plan

Next TV

Related Stories
#kalarkodeaccident |  കളര്‍കോട് അപകടം: വാഹന ഉടമയെ വിളിപ്പിച്ച് ആര്‍ടിഒ; മൊഴി രേഖപ്പെടുത്തി

Dec 4, 2024 01:51 PM

#kalarkodeaccident | കളര്‍കോട് അപകടം: വാഹന ഉടമയെ വിളിപ്പിച്ച് ആര്‍ടിഒ; മൊഴി രേഖപ്പെടുത്തി

ഷാമില്‍ വാഹനം വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നതായി പൊലീസ് പറയുന്നു. ഷാമില്‍ ഖാന്റെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട്...

Read More >>
#EscapedSuspect | കോഴിക്കോട് ജയിലിന്റെ ഓടിളക്കി പ്രതി രക്ഷപ്പെട്ടു, മുഖംമൂടി ധരിച്ച് അങ്ങാടിയിൽ; ഓടിച്ചിട്ട് പിടികൂടി പോലീസ്

Dec 4, 2024 01:47 PM

#EscapedSuspect | കോഴിക്കോട് ജയിലിന്റെ ഓടിളക്കി പ്രതി രക്ഷപ്പെട്ടു, മുഖംമൂടി ധരിച്ച് അങ്ങാടിയിൽ; ഓടിച്ചിട്ട് പിടികൂടി പോലീസ്

കണ്‍ട്രോള്‍ റൂം സീനിയര്‍ സി.പി.ഒ.മാരായ പി. മുക്തി ദാസ്, കെ.കെ. ധനീഷ്, ഡ്രൈവര്‍ കെ. അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ...

Read More >>
#childabusing | ആയമാരുടെ ക്രൂരത; രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം;തെളിവ് നശിപ്പിക്കാൻ ശ്രമം, ചോദ്യം ചെയ്യാലിനെത്തിയത് നഖം വെട്ടി

Dec 4, 2024 01:10 PM

#childabusing | ആയമാരുടെ ക്രൂരത; രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം;തെളിവ് നശിപ്പിക്കാൻ ശ്രമം, ചോദ്യം ചെയ്യാലിനെത്തിയത് നഖം വെട്ടി

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിക്ക് നേരിട്ട് ക്രൂരതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഇന്നലെയാണ് പുറത്ത് വന്നത്. കുട്ടിയെ ഉപദ്രവിച്ച കാര്യം...

Read More >>
#accident | ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് കാർ ഇടിച്ചുകയറി അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകൻ ഗുരുതരാവസ്ഥയിൽ

Dec 4, 2024 12:52 PM

#accident | ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് കാർ ഇടിച്ചുകയറി അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകൻ ഗുരുതരാവസ്ഥയിൽ

അപകട സമയം രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. തകർന്ന കാറിന്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഇവരെ നാട്ടുകാർ...

Read More >>
#monkey  |  മലപ്പുറത്ത് യുവാവിന്റെ  മൊബൈൽ അടിച്ചുമാറ്റി കുരങ്ങൻ, റിംഗ് ചെയ്തപ്പോൾ കോൾ അറ്റൻ‍ഡ് ചെയ്ത് ചെവിയിൽ വെച്ചു

Dec 4, 2024 12:50 PM

#monkey | മലപ്പുറത്ത് യുവാവിന്റെ മൊബൈൽ അടിച്ചുമാറ്റി കുരങ്ങൻ, റിംഗ് ചെയ്തപ്പോൾ കോൾ അറ്റൻ‍ഡ് ചെയ്ത് ചെവിയിൽ വെച്ചു

ബഹളം വെച്ചതോടെ കുരങ്ങൻ കൂടുതൽ ഉയരത്തിലെത്തി. പിന്നീട് കമുകിന് മുകളിലേയ്ക്കും വലിഞ്ഞ് കേറി....

Read More >>
#oathceremony | രാഹുലും പ്രദീപും സഭയിലേക്ക്; സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എമാരായി ചുമതലയേറ്റു

Dec 4, 2024 12:18 PM

#oathceremony | രാഹുലും പ്രദീപും സഭയിലേക്ക്; സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എമാരായി ചുമതലയേറ്റു

യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു...

Read More >>
Top Stories