ശ്രീനഗർ: (truevisionnews.com) ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന ശ്രീനഗറിലെ ഹർവാൻ പ്രദേശിലെ ദച്ചിഗാ വനമേഖലയിൽ കനത്ത ആയുധധാരികളായ ഒരു സംഘം തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സേന തിരച്ചിൽ നടത്തിയത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇത്തരം റിപ്പോർട്ടുകൾ ലഭിക്കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഹർവാന്റെ മുകൾ ഭാഗങ്ങളിൽനിന്ന് ചില വെടിയൊച്ചകൾ കേട്ടതിനെ തുടർന്ന് ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഐജിപി വിധികുമാർ ബിർഡി മാധ്യമങ്ങളോട് വ്യക്തമാക്കി.
സംശയാസ്പദമായി ഒളിത്തവളത്തിന് ചുറ്റും സുരക്ഷാസേന വളഞ്ഞപ്പോൾ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. രാത്രി മുഴുവൻ വെടിവെപ്പ് തുടർന്നു. ഇതുവരെ ഒരു തീവ്രവാദിയെ കൊലപ്പെടുത്താൻ സാധിച്ചുള്ളു. തീവ്രവാദിയുടെ ഐഡന്റിറ്റി ഇതുവരെ കണ്ടെത്തിയിട്ടില്ല.
ടി ആർ എഫുമായി ബന്ധമുള്ള തീവ്രവാദികൾ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി ഔദ്യോഗിക റിപ്പോർട്ടുണ്ട്. ഇതേ സംബന്ധിച്ച് കൃത്യമായ ഒരു സ്ഥിരീകരണം ഉണ്ടായില്ല.ഓപ്പറേഷൻ നടക്കുന്നു.തീവ്രവാദിയെ കൊലപ്പെടുത്തിയതിനെ സംബന്ധിച്ച് പോലീസ് ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.
#Infiltration #Srinagar #again #Encounter #hideout #terrorist #killed