#arrest | ലക്ഷ്യമിട്ടത് അവിവാഹിതരെ, 500 പേരെ പറ്റിച്ചത് ആറ് മാട്രിമോണിയൽ സൈറ്റുകളിലൂടെ; യുവാവ് പിടിയിൽ

#arrest | ലക്ഷ്യമിട്ടത് അവിവാഹിതരെ, 500 പേരെ പറ്റിച്ചത് ആറ് മാട്രിമോണിയൽ സൈറ്റുകളിലൂടെ; യുവാവ് പിടിയിൽ
Dec 3, 2024 01:58 PM | By Athira V

റായ്പൂർ: ( www.truevisionnews.com) വ്യാജ മാട്രിമോണിയൽ വെബ്സൈറ്റുകളുണ്ടാക്കി അഞ്ഞൂറോളം പേരെ കബളിപ്പിച്ച യുവാവ് പിടിയിലായി. പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഹരീഷ് ഭരദ്വാജ് എന്ന യുവാവാണ് തട്ടിപ്പ് നടത്തിയത്.

ആറ് വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കിയാണ് അവിവാഹിതരിൽ നിന്നും യുവാവ് പണം തട്ടിയത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നിന്ന് ഭോപ്പാൽ സൈബർ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ റോയൽ മാട്രിമോണി, സെർച്ച് റിഷ്‌റ്റെ, ഡ്രീം പാർട്‌ണർ ഇന്ത്യ, 7 ഫെയർ മാട്രിമോണി, സംഗം വിവാഹ്, മൈ ശാദി പ്ലാനർ തുടങ്ങിയ വെബ്സൈറ്റുകൾ വഴിയായിരുന്നു തട്ടിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെ ഈ വെബ്സൈറ്റുകളെ അവിവാഹിതരിലേക്ക് എത്തിച്ചു.

നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത സ്ത്രീകളുടെ ഫോട്ടോകൾ ഉപയോഗിച്ച് പ്രൊഫൈലുകളുണ്ടാക്കി. സൈറ്റിലേക്ക് എത്തുന്നവരെ വാട്സ് ആപ്പ് വഴി ബന്ധപ്പെടും. എന്നിട്ട് വ്യാജ ബയോഡാറ്റകൾ അയച്ചു കൊടുത്താണ് പണം തട്ടിയിരുന്നത്. ഒടുവിൽ വിവാഹ ചടങ്ങുകൾക്ക് ആവശ്യമായ തുക വരെ ഈടാക്കും.

ഹരീഷ് ഭരദ്വാജ് എന്ന പ്രതി ബിലാസ്പൂരിൽ ഇരുന്നാണ് എല്ലാം ആസൂത്രണം ചെയ്തത്. വ്യാജ മാട്രിമോണിയൽ സൈറ്റിൽ ജീവനക്കാരനെ നിയമിച്ച് അവർക്ക് മാസത്തിൽ 10000 രൂപ ശമ്പളം നൽകുകയും ചെയ്തു.

അലിഗഡ്, വാരണാസി, ബിലാസ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ടെലി കോളർമാർ അവിവാഹിതരെ വിളിച്ച് പണം തട്ടിയിരുന്നത്. ഈ ജീവനക്കാർ തന്നെ ആവശ്യമുള്ളപ്പോൾ വധുക്കളോ കോർഡിനേറ്റർമാരോ ആയി അഭിനയിച്ചു. ഒന്നര ലക്ഷം രൂപ വരെ അവിവാഹിതരിൽ നിന്ന് ഇവർ തട്ടി.

ഭോപ്പാൽ സ്വദേശിയായ 47കാരൻ സൈബർ ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഗം വിവാഹ മാട്രിമോണിക്ക് താൻ 1.5 ലക്ഷം രൂപ നൽകിയതായി പരാതിക്കാരൻ പറഞ്ഞു.

തുടർന്നാണ് ഹരീഷ് ഭരദ്വാജ് പിടിയിലായത്. ഇത്തരം വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

#Targeting #singles #500 #were #recruited #through #six #matrimonial #sites #youngman #under #arrest

Next TV

Related Stories
#accident | നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ജീപ്പിടിച്ച് അപകടം,  മൂന്ന് പേർക്ക് ദാരുണാന്ത്യം

Dec 4, 2024 03:56 PM

#accident | നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ജീപ്പിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ വെല്ലൂരിന് സമീപത്തുള്ള കൊണവട്ടം എന്ന സ്ഥലത്ത് വെച്ചാണ് അപകടം...

Read More >>
#Complaint | പിരിച്ചുവിടുമെന്ന് ഭീഷണി; അധ്യാപികയെ മദ്യം കഴിക്കാനും സിഗരറ്റ് വലിക്കാനും നിർബന്ധിച്ച് പ്രിൻസിപ്പൽ, പരാതി

Dec 4, 2024 03:49 PM

#Complaint | പിരിച്ചുവിടുമെന്ന് ഭീഷണി; അധ്യാപികയെ മദ്യം കഴിക്കാനും സിഗരറ്റ് വലിക്കാനും നിർബന്ധിച്ച് പ്രിൻസിപ്പൽ, പരാതി

പ്രിൻസിപ്പൽ ക്ഷിതിജ് ജേക്കബിനെതിരെ ഖമാരിയ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷനൽ എസ്പി സൂര്യകാന്ത് ശർമ്മ...

Read More >>
#CMRL | എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ ഹൈക്കോടതിയിൽ; അന്വേഷണം ചട്ടവിരുദ്ധമെന്ന് വാദം

Dec 4, 2024 03:14 PM

#CMRL | എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ ഹൈക്കോടതിയിൽ; അന്വേഷണം ചട്ടവിരുദ്ധമെന്ന് വാദം

സർക്കാർ അനുമതി നൽകിയാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും, രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നൽകുമെന്നും എസ്എഫ്ഐഒ...

Read More >>
#suicide | പരീക്ഷയിൽ ഉത്തരമെഴുതാൻ സാധിച്ചില്ല; എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു

Dec 4, 2024 03:04 PM

#suicide | പരീക്ഷയിൽ ഉത്തരമെഴുതാൻ സാധിച്ചില്ല; എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു

കോളേജിൽ പരീക്ഷ നടക്കുകയാണെന്നും രണ്ട് ദിവസം മുമ്പ് നടന്ന ഒരു പരീക്ഷയിൽ വേണ്ടത് പോലെ ഉത്തരമെഴുതാൻ സാധിച്ചില്ലെന്ന് രാഹുൽ സഹപാഠികളോട്...

Read More >>
#suspended |  പാസ്‌പോർട്ട് വെരിഫിക്കേഷനു വന്ന പൊലീസുകാരൻ യുവതിയെ കടന്നു പിടിച്ചു; സസ്​പെൻഷൻ

Dec 4, 2024 01:51 PM

#suspended | പാസ്‌പോർട്ട് വെരിഫിക്കേഷനു വന്ന പൊലീസുകാരൻ യുവതിയെ കടന്നു പിടിച്ചു; സസ്​പെൻഷൻ

അയാൾ പരാതിക്കാരിയുടെ വീട് ആവർത്തിച്ച് സന്ദർശിച്ചതായും ഇതിനിടയിൽ വീട്ടിൽ കടന്ന് യുവതിയെ കടന്നുപിടിക്കാൻ...

Read More >>
Top Stories

Entertainment News