#wildboarattack | കാട് വെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം, വയോധികന് ഗുരുതര പരിക്ക്

#wildboarattack |   കാട് വെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം,  വയോധികന് ഗുരുതര പരിക്ക്
Dec 1, 2024 07:05 PM | By Susmitha Surendran

വള്ളികുന്നം: (truevisionnews.com)  കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റു. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഓഫീസിന് കിഴക്ക് ഭാഗത്ത് പോക്കാട് ഹർഷ മന്ദിരത്തിൽ കെ.പി. രാജു (75) നാണ് ഗുരുതര പരിക്കേറ്റത്.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിൽക്കുമ്പോഴാണ് പന്നി അപ്രതീക്ഷിതമായി എത്തി രാജുവിനെ ആക്രമിച്ചത്. അക്രമത്തിൽ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റു.

കൈക്കും പരിക്കേറ്റിട്ടുണ്ട്. വീടിനു സമീപത്തു നിന്നും 500 മീറ്റർ കിഴക്ക് ഭാഗത്തുള്ള കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ ഓടി വന്ന പന്നിയാണ് ആക്രമിച്ചത്.

സമീപം ഉണ്ടായിരുന്ന ആൾ ബഹളം വെച്ചതോടെ പന്നി ഓടിപ്പോവുകയായിരുന്നു. അക്രമത്തിൽ ഇടതുകാലിന് മുട്ടിന് താഴെ ആഴത്തിൽ മുറിവേറ്റ രാജുവിനെ ഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ കാട്ടുപന്നി ശല്യം പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.

സമാനമായ മറ്റൊരു സംഭവത്തിൽ പയ്യോളിയിൽ കഴിഞ്ഞ ദിവസം കാട്ടുപന്നി കടലില്‍ നീന്തിത്തുടിച്ച് ക്ഷീണിച്ച് കരയില്‍ കയറി കല്ലുകള്‍ക്കിടയില്‍ കുടുങ്ങി.

അയനിക്കാട് കടല്‍തീരത്താണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്. മേഖലയിൽ മണല്‍ത്തിട്ട ഇല്ലാത്തത് കാരണം കാട്ടുപന്നി കടല്‍ഭിത്തിക്കായി നിക്ഷേപിച്ച കരിങ്കല്ലുകള്‍ക്കിടയിലേക്ക് കയറിയാതാണെന്നാണ് സൂചന.

അവശനായ പന്നി കല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.

#elderly #man #seriously #injured #after #being #attacked #wild #boar #clearing #forest

Next TV

Related Stories
#MTVasudeavanNair | എം ടിയുടെ ഭൗതികദേഹം സ്വന്തം വീടായ 'സിതാര'യിൽ; ഇന്ന് വൈകിട്ട് വരെ പൊതുദർശനം

Dec 26, 2024 08:19 AM

#MTVasudeavanNair | എം ടിയുടെ ഭൗതികദേഹം സ്വന്തം വീടായ 'സിതാര'യിൽ; ഇന്ന് വൈകിട്ട് വരെ പൊതുദർശനം

ഇന്ന് കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം...

Read More >>
#accident | സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ലോറിയിടിച്ച് പെൺകുഞ്ഞിന് ദാരുണാന്ത്യം

Dec 26, 2024 08:09 AM

#accident | സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ലോറിയിടിച്ച് പെൺകുഞ്ഞിന് ദാരുണാന്ത്യം

സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു...

Read More >>
#Mtvasudevannair | എം.ടിയുടെ വിയോഗം; കോൺഗ്രസ് രണ്ട് ദിവസം ദുഃഖമാചരിക്കും, പരിപാടികൾ എല്ലാം മാറ്റിവച്ചു

Dec 26, 2024 07:41 AM

#Mtvasudevannair | എം.ടിയുടെ വിയോഗം; കോൺഗ്രസ് രണ്ട് ദിവസം ദുഃഖമാചരിക്കും, പരിപാടികൾ എല്ലാം മാറ്റിവച്ചു

പ്രസ്തുത പരിപാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സ്ഥാപക ദിനമായ ഡിസംബർ 28ന്...

Read More >>
#Stabbed  | തൃശ്ശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ആക്രമിച്ചയാളും

Dec 26, 2024 07:34 AM

#Stabbed | തൃശ്ശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ആക്രമിച്ചയാളും

കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ്...

Read More >>
#Mtvasudevannair | മലയാള നാട് ഇന്ന് എംടിക്ക് വിട പറയും;  സംസ്കാരം വൈകിട്ട് അഞ്ചിന്

Dec 26, 2024 06:46 AM

#Mtvasudevannair | മലയാള നാട് ഇന്ന് എംടിക്ക് വിട പറയും; സംസ്കാരം വൈകിട്ട് അഞ്ചിന്

വൈകിട്ടു നാലു വരെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാം. വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിലാണു...

Read More >>
 #Mtvasudevannair | കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം -വി ഡി സതീശൻ

Dec 26, 2024 06:19 AM

#Mtvasudevannair | കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം -വി ഡി സതീശൻ

ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട്...

Read More >>
Top Stories

Entertainment News