കോഴിക്കോട്: (www.truevisionnews.com) വെങ്ങളം ബൈപ്പാസിൽ പൂളാടിക്കുന്നിൽ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു.
കൊയിലാണ്ടി കൊല്ലം മേനോക്കി വീട്ടിൽ താമസിക്കും അട്ടച്ചംവീട്ടിൽ നാരായണൻ ആണ് മരിച്ചത്. എഴുപത്തിയാറ് വയസായിരുന്നു.
രണ്ടുദിവസം മുമ്പാണ് നാരായണൻ സഞ്ചരിച്ച ഓട്ടോറിക്ഷ ബൈപ്പാസിൽ പൂളാടിക്കുന്നുവെച്ച് മറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.
അച്ഛൻ: പരേതനായ ആണ്ടി. അമ്മ: പരേതയായ ചിരുത. ഭാര്യ: ലക്ഷ്മി. മക്കൾ: ലീന, ലിനേഷ്. സഹോദരങ്ങൾ: കുഞ്ഞിമ്മാത (പരേത), കല്ല്യാണി, സുരേന്ദ്രൻ.
#native #Koilandi #who #undergoing #treatment #autooverturned #died