#theftcase | അമ്മയും മകനും ചേർന്ന് നടത്തിയ മോഷണ നാടകം പൊളിഞ്ഞു, സ്വർണവും പണവും നൽകാതിരിക്കാൻ കെട്ടിച്ചമച്ചതെന്ന് പൊലീസ്

#theftcase | അമ്മയും മകനും ചേർന്ന്  നടത്തിയ മോഷണ നാടകം പൊളിഞ്ഞു, സ്വർണവും പണവും നൽകാതിരിക്കാൻ കെട്ടിച്ചമച്ചതെന്ന് പൊലീസ്
Nov 30, 2024 12:41 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) വർക്കലയിലെ മോഷണം അമ്മയും മകനും ചേർന്നു നടത്തിയ നാടകം . മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി കെട്ടിചമച്ചതെന്ന് പൊലീസ് കണ്ടെത്തി .

വർക്കലയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവർച്ച നടത്തിയെന്നായിരുന്നു മകൻ ശ്രീനിവാസൻ നൽകിയ പരാതി.

ബന്ധുവിന് നൽകേണ്ട പണവും സ്വർണവും കൈമാറാതിരിക്കാൻ അമ്മയും മകനും ചേർന്നു നടത്തിയ നാടകമെന്നാണ് വർക്കല പൊലീസ് പറയുന്നത്.

വർക്കല ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന സുമതിയെ വീട്ടിനുള്ളിൽ കയറി രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേൽപ്പിച്ച് അലമാരിയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നാലുപവൻ സ്വർണവും കവർന്നുവെന്നായിരുന്നു മകൻ ശ്രീനിവാസൻ പൊലിസിനെ അറിയിച്ചത്.

തലയിൽ നിസ്സാര മുറിവുണ്ടായിരുന്ന സുമതിയെ സ്വകാര്യ ആശുപത്രിയിലേക്കും ഇന്നലെ മാറ്റിയിരുന്നു. തുടക്കംമുതൽ പരാതിയിൽ വർക്കല പൊലിസിന് ദുരൂഹതയുണ്ടായി.

മോഷണത്തിനെത്തിയ അക്രമിസംഘങ്ങള്‍ ഇങ്ങനെ ഒരു ആക്രമണം നടത്തില്ല, ചുറ്റം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും മുഖം മറച്ചെത്തിയ ആരെയും കണ്ടെത്തിയില്ല.

മാത്രമല്ല രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാരയിൽ നിന്നും സ്വർണം മോഷ്ടിച്ചത്. മൊഴികളിൽ അടിമുടി അവ്യക്ത. ശ്രീനിവാസൻെറ ഭാര്യയുടെ മൊഴിയാണ് പൊലിസിന് പിടിവള്ളിയായത്. ഭാര്യയുടെ ബന്ധുവിൻെറ വിവാഹത്തിന് നൽകേണ്ടിയിരുന്നതാണ് സ്വർണവും പണവും.

ഇത് കൈമാറുന്നതിന് അമ്മയ്ക്കും മകനും താൽപര്യമുണ്ടായിരുന്നില്ല. ഇതിന് വേണ്ട ഒരുക്കിയ നാടകമായിരുന്നു മോഷണ കേസെന്ന് പൊലീസിൻെറ അന്വേഷണത്തിൽ കണ്ടെത്തി.

ശ്രീനിവാസൻ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയും സ്വർണ്ണം പൊലിസിന് കൈമാറുകയും ചെയ്തു. വർക്കലയിൽ ഒരു ജ്യൂസുകട നടത്തുകയായിരുന്നു ഈ കുടുംബം. വ്യാജ പരാതി നൽകിയതിന് അമ്മയെയും മകനെയും പൊലിസ് കസ്റ്റഡിലെടുത്തു.

#Moshanam #Varkala #play #performed #mother #son.

Next TV

Related Stories
#feverdeath  | പനിയെ തുടർന്ന് ചികിത്സയിലായിരുന്ന വാണിമേലിലെ അഞ്ചു വയസുകാരി മരിച്ചു

Nov 30, 2024 03:47 PM

#feverdeath | പനിയെ തുടർന്ന് ചികിത്സയിലായിരുന്ന വാണിമേലിലെ അഞ്ചു വയസുകാരി മരിച്ചു

ഒരു മാസത്തിലേറെയായി പനി ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ...

Read More >>
#drug  | വിമാനത്താവളത്തിൽ വൻ ലഹരിവേട്ട;  കോടികൾ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Nov 30, 2024 03:28 PM

#drug | വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; കോടികൾ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

ബാങ്കോക്കിൽ നിന്ന് വന്ന എയർ ഏഷ്യ വിമാനത്തിലാണ് 7.92 കിലോ കഞ്ചാവ് കടത്തിയത്....

Read More >>
#VDSatheesan |  എൽഡിഎഫ്നൊപ്പം സമരത്തില്ല, കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും; വയനാട് കളക്ടറേറ്റ് മാർച്ചിനെ ക്രൂരമായി അടിച്ചമർത്തി - വി ഡി സതീശൻ

Nov 30, 2024 03:20 PM

#VDSatheesan | എൽഡിഎഫ്നൊപ്പം സമരത്തില്ല, കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും; വയനാട് കളക്ടറേറ്റ് മാർച്ചിനെ ക്രൂരമായി അടിച്ചമർത്തി - വി ഡി സതീശൻ

പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായ കൃത്യവിലോപം ഉണ്ടായി.പൊലീസുകാർ മാർച്ചിനെ ക്രൂരമായി അടിച്ചമർത്തുകയാണ്...

Read More >>
#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്

Nov 30, 2024 03:11 PM

#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്

ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ നാല് പേർക്കാണ് പരുക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ്...

Read More >>
#PinarayiVijayan | ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി - മുഖ്യമന്ത്രി പിണറായി വിജയന്‍

Nov 30, 2024 03:06 PM

#PinarayiVijayan | ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി - മുഖ്യമന്ത്രി പിണറായി വിജയന്‍

തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി...

Read More >>
#murdercase |  'പൂർവ വൈരാഗ്യം കാരണമായി',കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്

Nov 30, 2024 02:56 PM

#murdercase | 'പൂർവ വൈരാഗ്യം കാരണമായി',കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്

ഇക്കഴിഞ്ഞ 24 ന് ഫസീലയുമായി ലോഡ്ജിൽ മുറിയെടുത്തു. 25 ന് രാത്രി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ...

Read More >>
Top Stories