ചെന്നൈ: (www.truevisionnews.com) തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശ്രീലങ്കന്‍ തീരം തൊട്ട് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തുടര്‍ന്ന് നവംബര്‍ 30 നു രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരൈക്കലിനും മഹാബലിപുരത്തിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വരെ വേഗതയില്‍ അതിതീവ്രന്യൂനമര്‍ദമായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.
അതിനിടയില്‍ ഇന്ന് വൈകുന്നേരം മുതല്‍ നാളെ രാവിലെ വരെ അതിതീവ്രന്യൂനമര്‍ദം മണിക്കൂറില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 2024 നവംബര്‍ 30, ഡിസംബര്‍ 01 തീയതികളില്‍ അതിശക്തമായ മഴയ്ക്കും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
#Extreme #Low #Pressure #overBay #Bengal #Chance #rain #thunder #lightning #Kerala