#arrest | കൊല്ലത്ത് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; രണ്ടുപേര്‍ അറസ്റ്റിൽ

#arrest | കൊല്ലത്ത് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; രണ്ടുപേര്‍ അറസ്റ്റിൽ
Nov 28, 2024 12:52 PM | By VIPIN P V

കൊല്ലം: (www.truevisionnews.com) കൊട്ടിയം മൈലാപ്പൂരിൽ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. മൈലാപ്പൂർ സ്വദേശികളായ ഷെഫീക്ക്, തുഫൈൽ എന്നിവരാണ് പിടിയിലായത്.

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് റിയാസിനെ പ്രതികൾ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് ചികിത്സയിൽ കഴിയുന്ന റിയാസ് പൊലീസിന് മൊഴി നൽകി. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നായിരുന്നു മൊഴി.

കഴിഞ്ഞ ദിവസം രാത്രിയാണ് ഉമയനല്ലൂർ സ്വദേശിയായ റിയാസിന് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ വെച്ച് തീപ്പൊള്ളലേറ്റത്. സുഹൃത്തുക്കൾ ചേർന്ന് കൊല്ലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു റിയാസ് പറഞ്ഞത്.

കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്നാണ് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്നും അന്ന് തന്നെ റിയാസ്‌ പൊലീസിനോട് പറഞ്ഞിരുന്നു.

മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കൊലപാത ശ്രമത്തിന് കേസെടുത്തിരുന്നു. ഓട്ടോറിക്ഷയിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്നും റിയാസ് മൊഴി നൽകിയിരുന്നു.

തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേരും ഓടി പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാവുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.

#case #trying #kill #youngman #Kollam #Two #people #arrested

Next TV

Related Stories
#arrest | പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; പൊലീസ് ഉദ്യോഗസ്ഥനെയും യാത്രക്കാരനെയും ആക്രമിച്ചു, പ്രതികൾ പിടിയിൽ

Nov 28, 2024 03:00 PM

#arrest | പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; പൊലീസ് ഉദ്യോഗസ്ഥനെയും യാത്രക്കാരനെയും ആക്രമിച്ചു, പ്രതികൾ പിടിയിൽ

പ്രതികൾ മദ്യപിച്ച് സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മോശമായി സംസാരിച്ചത് യാത്രക്കാരൻ ചോദ്യം...

Read More >>
#padayappa | പടയപ്പയ്ക്ക് മുന്നിൽ കുട്ടികളുമായെത്തിയ സ്കൂൾ ബസ്; ആന പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Nov 28, 2024 02:37 PM

#padayappa | പടയപ്പയ്ക്ക് മുന്നിൽ കുട്ടികളുമായെത്തിയ സ്കൂൾ ബസ്; ആന പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്കൂൾ വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ടതോടെ സ്കൂൾ ബസ്...

Read More >>
#VShivankutty | ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല - വി. ശിവന്‍കുട്ടി

Nov 28, 2024 02:24 PM

#VShivankutty | ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല - വി. ശിവന്‍കുട്ടി

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും...

Read More >>
#worm | കോളേജ് ഹോസ്റ്റലിൽ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിൽ നിന്ന് പുഴുവിനെ കണ്ടെത്തി

Nov 28, 2024 02:16 PM

#worm | കോളേജ് ഹോസ്റ്റലിൽ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിൽ നിന്ന് പുഴുവിനെ കണ്ടെത്തി

പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്. മുൻപും കോളേജിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥിനികൾ...

Read More >>
#PKKunhalikutty | ‘കലാപം അഴിച്ചു വിടാനുള്ള നീക്കം'; രണ്ടായിരം വർഷം മുമ്പുള്ള കാര്യങ്ങൾ പറഞ്ഞ് പള്ളികൾ കുഴിച്ചു നോക്കുന്നത് നല്ലതിനല്ല - പി.കെ. കുഞ്ഞാലിക്കുട്ടി

Nov 28, 2024 01:40 PM

#PKKunhalikutty | ‘കലാപം അഴിച്ചു വിടാനുള്ള നീക്കം'; രണ്ടായിരം വർഷം മുമ്പുള്ള കാര്യങ്ങൾ പറഞ്ഞ് പള്ളികൾ കുഴിച്ചു നോക്കുന്നത് നല്ലതിനല്ല - പി.കെ. കുഞ്ഞാലിക്കുട്ടി

ആരാധനാലയങ്ങൾക്കുനേരെയുള്ള നീക്കം ബോധപൂർവ്വമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി...

Read More >>
Top Stories

GCC News