തിരുവനന്തപുരം: (truevisionnews.com) പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തു.
ജില്ല സ്കൂൾ കലോത്സവത്തിൽ പതാക ഉയർത്തൽ ചടങ്ങിനിടെ, അപകടകരമായ രീതിയിൽ കുട്ടിയെ കൊടിമരത്തിൽ കയറ്റിയതിനാണ് കേസ്.
ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് ജില്ല വിദ്യാഭ്യാസ ഓഫിസർ, നെയ്യാറ്റിൻകര നഗരസഭ സെക്രട്ടറി, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, കലോത്സവം സംഘാടക സമിതി കൺവീനർ എന്നിവരോട് റിപ്പോർട്ട് തേടി.
ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് കൊടിയുയർത്തിയപ്പോൾ കയർ കുരുക്കഴിക്കാൻ വിദ്യാർഥിയെ ഉയരമേറിയ കൊടിമരത്തിൽ കയറ്റിയത്.
പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി.
#incident #student #put #flagpole #State #Child #Rights #Commission #case