#PCGeorge | പാലക്കാട്ടെ ബി.ജെ.പിയുടെ തോൽവിക്ക് കാരണം പൊളിറ്റിക്കൽ ഇസ്‍ലാം; സുരേന്ദ്രനെ പിന്തുണച്ച് പി.സി ജോർജ്ജ്

#PCGeorge | പാലക്കാട്ടെ ബി.ജെ.പിയുടെ തോൽവിക്ക് കാരണം പൊളിറ്റിക്കൽ ഇസ്‍ലാം; സുരേന്ദ്രനെ പിന്തുണച്ച് പി.സി ജോർജ്ജ്
Nov 26, 2024 10:54 AM | By VIPIN P V

കോട്ടയം: (truevisionnews.com) പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോൽവിക്ക് കാരണം പൊളിറ്റക്കൽ ഇസ്‍ലാമാണെന്ന വിമർശനവുമായി പി.സി ജോർജ്.

സ്ഥാനാർഥി സംബന്ധിച്ച് നഗരസഭയിൽ അതൃപ്തിയുണ്ടായിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പാലക്കാട് മൂന്ന് പേർ സ്ഥാനാർഥികളാകാൻ തയാറായിരുന്നു.

മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രനേതൃത്വത്തിന്റെ മുന്നിലെത്തിയതെന്നും അതിൽ നിന്നും ഒരു പേർ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനേയും പിന്തുണച്ച് പി.സി ജോർജ് രംഗത്തെത്തി. തോൽവിയുടെ പേരിൽ സുരേന്ദ്രൻ മാറേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജയിച്ചപ്പോൾ സുരേന്ദ്രന് എന്തെങ്കിലും പ്രൊമോഷൻ നൽകിയിരുന്നോവെന്നും അദ്ദേഹം ചോദിച്ചു.

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ബി.ജെ.പി വഴങ്ങിയത്. പാർട്ടിക്കായി മത്സരിച്ച സി.കൃഷ്ണകുമാറിന് രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചു​വെങ്കിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു. 10000ത്തോളം വോട്ടുകളാണ് ബി.ജെ.പി കുറഞ്ഞത്.

നഗരസഭയിൽ ഉൾപ്പടെ ബി.ജെ.പിക്ക് വലിയ തിരിച്ചടിയേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുരേന്ദ്രനെതിരെ ബി.ജെ.പിയിൽ പടയൊരുക്കം ശക്തമായിരുന്നു.

അധ്യക്ഷസ്ഥാനത്ത് നിന്ന് സുരേന്ദ്രൻ മാറണമെന്ന് ബി.ജെ.പിയിൽ നിന്ന് തന്നെ ആവശ്യമുയർന്നിരുന്നു.

#PoliticalIslam #reason #BJP #defeat #Palakkad #PCGeorge #support #Surendran

Next TV

Related Stories
#lottery  |  സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Nov 26, 2024 03:28 PM

#lottery | സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
#feverdeathcase | പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത, അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട്, കേസെടുത്തു

Nov 26, 2024 03:25 PM

#feverdeathcase | പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത, അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട്, കേസെടുത്തു

17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ...

Read More >>
#HighCourt | 'ഇത് അംഗീകരിക്കാനാകില്ല'; പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്,രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Nov 26, 2024 03:14 PM

#HighCourt | 'ഇത് അംഗീകരിക്കാനാകില്ല'; പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്,രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ...

Read More >>
#theft | മുഖംമൂടി ധരിച്ചെത്തിയ ആൾ മുളകുപൊടി വിതറി വയോധികയുടെ  സ്വർണമാല മോഷ്ടിച്ചു

Nov 26, 2024 02:51 PM

#theft | മുഖംമൂടി ധരിച്ചെത്തിയ ആൾ മുളകുപൊടി വിതറി വയോധികയുടെ സ്വർണമാല മോഷ്ടിച്ചു

ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മയുടെ മാലയാണ്...

Read More >>
#NaveenBabu | എഡിഎം നവീൻ ബാബുവിന്റെ മരണം; 'പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല സിബിഐ അന്വേഷണം' ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

Nov 26, 2024 02:47 PM

#NaveenBabu | എഡിഎം നവീൻ ബാബുവിന്റെ മരണം; 'പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല സിബിഐ അന്വേഷണം' ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും...

Read More >>
Top Stories