#stranger | കുറുവ സംഘമാണോ? പകൽ സമയം വീടുകളിൽ വന്നെത്തി നോക്കുന്ന അപരിചിതൻ, ആളെ ആളെ കണ്ടാൽ ഓടും; ഭീതിയോടെ ഒരുനാട്...

#stranger | കുറുവ സംഘമാണോ? പകൽ സമയം വീടുകളിൽ വന്നെത്തി നോക്കുന്ന അപരിചിതൻ, ആളെ ആളെ കണ്ടാൽ ഓടും; ഭീതിയോടെ ഒരുനാട്...
Nov 22, 2024 08:27 AM | By Athira V

ഇടുക്കി: ( www.truevisionnews.com) ഇടുക്കിയിലെ നെടുംകണ്ടം, തൂക്കുപാലം മേഖലകളിൽ പരിഭ്രാന്തി പരത്തി അപരിചിതരുടെ സാന്നിധ്യം. പകൽ നിരീക്ഷണം നടത്തിയ രാത്രി സംഘമായി എത്തി മോഷണം നടത്തുന്നവരാണോ ഇതെന്നാണ് നാട്ടുകാരുടെ ആശങ്ക.

അ‍പരിചിതർ വീടിനു സമീപം നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നെടുങ്കണ്ടം മേഖലയിൽ ഭാഗത്ത് പകൽ സമയത്ത് വീടുകൾക്ക് സമീപം എത്തി നിരീക്ഷണം നടത്തുന്ന യുവാവിൻറെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ഒരു വീടിൻറെ ഗേറ്റ് കടന്ന് ഉള്ളിൽ കയറിയ യുവാവ് ആളുകളെ കണ്ടതോടെ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിൽ കാണം.

ഇങ്ങനെ പല വീടുകൾക്ക് സമീപവും ഇയാളെത്തി. വീട്ടിലുള്ള ആരെയെങ്കിലും കണ്ടാൽ ഓടിമാറുന്ന ഇയാൾക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആശങ്കയിലായ നാട്ടുകാർ നൽകിയ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നെടുങ്കണ്ടം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കുറുവ സംഘത്തിലെ ചിലരുടെ ബന്ധുക്കൾ മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിലുള്ളത് കുറുവ സംഘങ്ങൾ പോലുള്ള മോഷ്ടാക്കളല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞദിവസം രാത്രി നെടുങ്കണ്ടത്തെ വീടിന് സമീപം പതുങ്ങിയിരുന്ന അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ആശങ്ക പരത്തുന്ന ആളുകളുടെ സാന്നിധ്യം പതിവായതോടെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

#stranger #who #visits #houses #during #day #runs #when #he #sees #someone #country #with #fear

Next TV

Related Stories
#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

Dec 27, 2024 07:34 AM

#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

കാലിനും തലയ്ക്കും കൈക്കും സാരമായ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

Dec 27, 2024 07:18 AM

#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് വിമർശനങ്ങളുന്നയിച്ച് സാഹചര്യം വഷളാക്കണ്ടെന്നാണ് സിപിഎമ്മിന്റെ നിലവിലെ...

Read More >>
#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

Dec 27, 2024 07:03 AM

#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരൻ...

Read More >>
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
#arrest |  ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

Dec 27, 2024 05:57 AM

#arrest | ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്...

Read More >>
Top Stories