#Robbery | മലപ്പുറത്ത് കവര്‍ന്നത് മൂന്നര കിലോ സ്വര്‍ണം; ആസൂത്രിത നീക്കമെന്ന് സംശയം, അന്വേഷണം ഊര്‍ജ്ജിതം

#Robbery | മലപ്പുറത്ത് കവര്‍ന്നത് മൂന്നര കിലോ സ്വര്‍ണം; ആസൂത്രിത നീക്കമെന്ന് സംശയം, അന്വേഷണം ഊര്‍ജ്ജിതം
Nov 22, 2024 07:07 AM | By VIPIN P V

മലപ്പുറം: (truevisionnews.com) പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം.

എംകെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്, അനുജന്‍ ഷാനവാസ് എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ജ്വല്ലറി അടച്ച ശേഷം വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇവരെ ഇടിച്ചുവീഴ്ത്തിയാണ് അക്രമികള്‍ സ്വര്‍ണം കവര്‍ന്നത്.

അക്രമികള്‍ സഞ്ചരിച്ച മഹീന്ദ്ര കാര്‍ കടന്നു പോയ മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.

കവര്‍ച്ചാ സംഘത്തിന്റെ ആസൂത്രിതമായ നീക്കമായാണ് പൊലീസ് സംഭവത്തെ കണക്കാക്കുന്നത്.

വടക്കന്‍ കേരളത്തിലെ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പെരിന്തല്‍മണ്ണ പൊലിസീന്റെ അന്വേഷണം പുരോഗമിക്കുന്നത്.

പെരിന്തല്‍മണ്ണ ജൂബിലി ജംക്ഷന് സമീപത്ത് വച്ചാണ് ഇന്നലെ രാത്രി നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ആഭ്യന്തര വിപണിയില്‍ രണ്ടു കോടിക്ക് മുകളില്‍ മൂല്യം വരുന്ന സ്വര്‍ണമാണ് കവര്‍ന്നത്.

വീട്ടിലേക്ക് വരികയായിരുന്ന യൂസഫിനെയും ഷാനവാസിനെയും പിന്തുടര്‍ന്നെത്തിയ സംഘം, കാര്‍ ഉപയോഗിച്ച് സ്‌കൂട്ടര്‍ ഇടിച്ചിട്ടു. ഇവരുടെ വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു ആക്രമണം.

കാര്‍ ഇടിച്ചതോടെ സ്‌കൂട്ടര്‍ മറിഞ്ഞു. അക്രിമികള്‍ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കാറില്‍ കടക്കുകയായിരുന്നു.

ഊട്ടി റോഡിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. ഓടിട്ട കെട്ടിടമായതിനാല്‍ ആഭരണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവരികയാണ് പതിവ്.

ഇതറിയാവുന്നവരാകും അക്രമികളെന്ന് സംശയമുണ്ട്. സംഭവത്തില്‍ കേസെടുത്ത പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം തുടരുകയാണ്.

#Three #halfkilos #gold #stolen #Malappuram #Suspected #planned #move #investigation #underway

Next TV

Related Stories
#mdma | തലശ്ശേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവ് പിടിയിൽ

Nov 22, 2024 02:14 PM

#mdma | തലശ്ശേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവ് പിടിയിൽ

ഇയാളുടെ കൈയ്യില്‍ നിന്ന് 7.3 ഗ്രാം കഞ്ചാവും 2.9 ഗ്രാം എം ഡി എം യും...

Read More >>
#KozhikodeRevenueDistrictKalolsavam2024 | ഊർമിളയായ് നൃത്തം ചവിട്ടി; രാമായണ കഥാപാത്രവുമായി ആമി കാർത്തിക കലോത്സവ വേദിയിൽ ഒന്നാമത്

Nov 22, 2024 02:11 PM

#KozhikodeRevenueDistrictKalolsavam2024 | ഊർമിളയായ് നൃത്തം ചവിട്ടി; രാമായണ കഥാപാത്രവുമായി ആമി കാർത്തിക കലോത്സവ വേദിയിൽ ഒന്നാമത്

ആദ്യ അവസരത്തിൽ വിജയം ഉറപ്പിക്കാൻ ആയില്ലെങ്കിലും അപ്പീലിലൂടെയാണ് ഒന്നാം സ്ഥാനം...

Read More >>
#CPIM | ഭരണഘടനാ പരാമർശം: സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം

Nov 22, 2024 01:34 PM

#CPIM | ഭരണഘടനാ പരാമർശം: സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം

ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്നും ഹൈക്കോടതി...

Read More >>
#KozhikodeRevenueDistrictKalolsavam2024 | ചെല്ലപ്പനാശാരിയായി...; ഹൈസ്ക്കൂൾ മലയാള നാടക മത്സരത്തിൽ മികച്ച നടനായി ഫിദൽ ഗൗതം

Nov 22, 2024 01:24 PM

#KozhikodeRevenueDistrictKalolsavam2024 | ചെല്ലപ്പനാശാരിയായി...; ഹൈസ്ക്കൂൾ മലയാള നാടക മത്സരത്തിൽ മികച്ച നടനായി ഫിദൽ ഗൗതം

പ്രശസ്ത നാടക സംവിധായകൻ ജിനോ ജോസഫാണ് ഇതിൻ്റെ രചനയും, സംവിധാനവും...

Read More >>
#Kozhikodedistrictschoolkalolsavam2024 |  വഞ്ചിപ്പാട്ടിന്റെ ഭംഗി ഉൾക്കാഴ്ചയിൽ  ആസ്വദിച്ച് ബാബു മാഷ്

Nov 22, 2024 01:02 PM

#Kozhikodedistrictschoolkalolsavam2024 | വഞ്ചിപ്പാട്ടിന്റെ ഭംഗി ഉൾക്കാഴ്ചയിൽ ആസ്വദിച്ച് ബാബു മാഷ്

സ്കൂൾ കാലത്ത് പാട്ടുകൾ പാടുകയായിരുന്ന ബാബുവിനെ സ്വന്തം അദ്ധ്യാപകരാണ് പാട്ടിന്റെ രംഗത്തേക്ക് കൈ...

Read More >>
#VMuraleedharan |  വയനാട് ഹ‍ർത്താൽ: ഹൈക്കോടതി വിമ‍ർശനം ഇന്ത്യ മുന്നണിക്കുള്ള പ്രഹരമെന്ന് വി മുരളീധരൻ

Nov 22, 2024 12:54 PM

#VMuraleedharan | വയനാട് ഹ‍ർത്താൽ: ഹൈക്കോടതി വിമ‍ർശനം ഇന്ത്യ മുന്നണിക്കുള്ള പ്രഹരമെന്ന് വി മുരളീധരൻ

ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കോൺഗ്രസും സിപിഎമ്മും നിർത്തണം....

Read More >>
Top Stories