കോഴിക്കോട് : (truevisionnews.com) പൈതൃക നഗരത്തിൽ കൗമാര കലോത്സവത്തിന് കൊടിയേറി. സാഹിത്യ നഗരമായ കോഴിക്കോട് മണ്ണിൽ ഇനി കണ്ണിമ ചിമ്മാത്ത കലയുടെ രാപകലുകൾ.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ പതാക ഉയർത്തി. സ്വീകരണ കമ്മറ്റി കൺവീനർ കെ സുധിന അധ്യക്ഷത വഹിച്ചു. സ്വീകരണ കമ്മറ്റി ചെയർമാൻ പി കെ നാസർ സ്വാഗതം പറഞ്ഞു.
ജില്ലയിലെ അധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്താവിഷ്കാരത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും. 11 .30 ഓടെ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാനം നിർവഹിക്കും.
സ്വാഗത സംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും. മേയർ ഡോ. ബീന ഫിലിപ്, എം.പിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, പി.ടി. ഉഷ തുടങ്ങിയവർ പങ്കെടുക്കും.
വീശിഷ്ട സാന്നിധ്യം ടി പി രാമകൃഷ്ണൻ എം എൽ എ, അഹമ്മദ് ദേവർകോവിൽ എം എൽ എ,ഇ കെ വിജയൻ എം എൽ എ, പി ടി എ റഹിം എം എൽ എ, കാനത്തിൽ ജമീല എം എൽ എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി, ജില്ല കളക്ർ സ്നേഹിൽകുമാർ സിംഗ് എന്നിവർ ചടങ്കിൽ പങ്കെടുക്കും.
319 ഇനങ്ങളിലായി 12000 ത്തോളം മത്സരാർഥികള്‍ മേളയില്‍ പങ്കെടുക്കും. മാന്വല്‍ പരിഷ്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങള്‍ മാനാഞ്ചിറ ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വേദിയില്‍ അരങ്ങേറും.
കോഴിക്കോട്ടുകാരായ മണ്മറഞ്ഞ സാഹിത്യകാരന്മാരുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയത്.
വേദികൾ
1. മലബാർ ക്രിസ്ത്യൻ കോളജ് എച്ച്.എസ്.എസ് (വൈക്കം മുഹമ്മദ് ബഷീർ വേദി). 2. സാമൂതിരി സ്കൂൾ ഗ്രൗണ്ട് (എ. ശാന്തകുമാർ), 3. അച്യുതൻ ഗേൾസ് എച്ച്.എസ്.എസ് (എസ്.കെ. പൊറ്റക്കാട്), 4. ഗണപത് ബോയ്സ് എച്ച്.എസ്.എസ് (പി. വത്സല), 5. സാമൂതിരി എച്ച്.എസ്.എസ് ഹാൾ (യു.എ. ഖാദർ).
6. ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് (പുനത്തിൽ കുഞ്ഞബ്ദുള്ള), 7. ബി.ഇ.എം എച്ച്.എസ്.എസ് (എൻ.എൻ. കക്കാട്), 8. പ്രോവിഡൻസ് എച്ച്.എസ്.എസ് (എം.പി. വീരേന്ദ്രകുമാർ), 9. പ്രോവിഡൻസ് എൽ.പി.എസ് (കെ.ടി. മുഹമ്മദ്), 10. സെന്റ് ആഞ്ചലോസ് യു.പി.എസ് (എൻ.പി. മുഹമ്മദ്).
11. ഗണപത് ബോയ്സ് ഹാൾ (കുഞ്ഞുണ്ണി മാസ്റ്റർ), 12. ജി.എച്ച്.എസ്.എസ് നടക്കാവ് (ഗിരീഷ് പുത്തഞ്ചേരി), 13. സെൻറ് ആന്റണീസ് യു.പി.എസ് ജൂബിലി ഹാൾ (കടത്തനാട്ട് മാധവിയമ്മ), 14. സെന്റ് ജോസഫ് എച്ച്.എസ്.എസ് ഓപൺ സ്റ്റേജ് (പ്രദീപൻ പാമ്പിരികുന്ന്), 15. ഹിമായത്തുൽ എച്ച്.എസ്.എസ് (എം.എസ്. ബാബുരാജ്) .
16. ഗവ. അച്യുതൻ എൽ.പി.എസ് (തിക്കോടിയൻ), 17 എം.എം എച്ച്.എസ്.എസ് പരപ്പിൽ ഓഡിറ്റോറിയം (പി.എം. താജ്), 18. എം.എം എച്ച്.എസ്.എസ് പരപ്പിൽ ഹാൾ (കെ.എ. കൊടുങ്ങല്ലൂർ), 19. ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ട് ഈസ്റ്റ് ഹിൽ, 20. ബി.ഇ.എം എച്ച്.എസ്.എസ് ഗ്രൗണ്ട് (ടി.എ. റസാഖ്).
#Kozhikode #district #school #flagged #off #arts #festival