കോഴിക്കോട്: (truevisionnews.com) മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പറയാത്ത പ്രസ്താവനകളാണ് പത്ര പരസ്യത്തിൽ നൽകിയിരിക്കുന്നത് .
സന്ദീപ് വാര്യരെ കുറിച്ചുള്ള പത്രപരസ്യം എൽഡിഎഫിൻ്റെ ആശയ ദാരിദ്ര്യത്തിന്റെ ഉദാഹരണമാണെന്ന് കെ മുരളീധരന്.
പാലക്കാട്ടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഇതൊന്നും വിലപ്പോകില്ല. പാലക്കാട്ട് ഇതുകൊണ്ടൊന്നും യുഡിഎഫിന് കിട്ടേണ്ട വോട്ട് കുറയാൻ പോകുന്നില്ലായെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
സന്ദീപ് വാര്യർ എല്ലാ തെറ്റും ഏറ്റ് പറഞ്ഞാണ് കോൺഗ്രസിലേക്ക് വന്നതെന്നും പഴയ പോസ്റ്റുകൾ നീക്കം ചെയ്യാൻ സന്ദീപ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
#KMuraleedharan #said #newspaper #advertisement #about #SandeepWarrier #example #LDF's #ideological #poverty.