#ICMR | കേരളത്തിലെ ഇറച്ചിക്കോഴികളിൽ പ​ഠ​നം; കണ്ടെത്തിയത് മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകളെ

#ICMR | കേരളത്തിലെ ഇറച്ചിക്കോഴികളിൽ പ​ഠ​നം; കണ്ടെത്തിയത് മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകളെ
Nov 18, 2024 09:17 AM | By VIPIN P V

തി​രു​വ​ന​​ന്ത​പു​രം: (truevisionnews.com) മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ കണ്ടെത്തി ഐസിഎംആ​ർ.

ഐസിഎംആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ അ​സീം, പ്രാ​ർ​ഥി സാ​ഗ​ർ, എ​ൻ സം​യു​ക്​​ത​കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്.

ഐസിഎംആ​ർ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ന്യൂ​ട്രീ​ഷ്യ​നി​ലെ (ഹൈ​ദ​രാ​ബാ​ദ്) ഡ്ര​ഗ്​​സ്​ സേ​ഫ്​​റ്റി ഡി​വി​ഷ​ൻ ഒ​രു അ​ന്താ​രാ​ഷ്ട്ര​ ജേ​ണ​ലി​ലാ​ണ്​ ഈ ​പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കോഴികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് ജീനോമിക് ഡിഎൻഎയെ വേർതിരിച്ചാണ് പഠനം നടത്തിയത്.

ഇന്ത്യയിൽ ആൻറിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ്, ക്ലെബ്‌സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എൻ്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്‌ടീരിയോഡ്‌സ് ഫ്രാഗിൾസ് തുടങ്ങിയ രോഗാണുക്കളും പ​ഠ​നത്തിൽ കണ്ടെത്തി.

ശ്വാസകോശ സംബന്ധമായ അണുബാധകൾ (ന്യുമോണിയ, ബ്രോങ്കൈറ്റിസ്), മൂത്രനാളിയിലെ അണുബാധകൾ, ദഹനനാളത്തിലെ അണുബാധകൾ, ഇൻട്രാ-അബ്ഡോമിനൽ അണുബാധകൾ തുടങ്ങിയവയ്ക്കെല്ലാം ഇത് കാരണമായേക്കാം. പാ​കം ചെ​യ്താ​ലും ചി​ല ബാ​ക്ടീ​രി​യ​ക​ൾ നി​ല​നി​ൽ​ക്കും.

വ്യാവ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ​പ്രൗ​ൾ​​ട്രി ഫാ​മു​ക​ൾ ആ​രം​ഭി​ച്ച​​തോ​ടെ കോ​ഴി​വ​ള​ർ​ത്ത​ലി​ന്​ വ്യാ​പ​ക​മാ​യി ആ​ൻറി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥി​തി​യാണ് ഇന്നുള്ളത്.

ആ​ൻറി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തെ ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പി​ൻറെ നേ​തൃ​ത്വ​ത്തി​ൽ തീ​​വ്ര​യ​ജ്ഞം ന​ട​ക്കു​ന്നുണ്ട്.

അപ്പോഴാണ് ഈ​ നി​ർ​ണാ​യ​ക​മാ​യ ക​ണ്ടെ​ത്ത​ൽ എന്നതും ശ്രദ്ധേയമാണ്. ​കേ​ര​ള​ത്തി​ന്​ പു​റ​മേ, തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ലും ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

#Study #broilers #Kerala #Discovered #bacteria #overcome #drugs

Next TV

Related Stories
#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

Nov 26, 2024 07:40 AM

#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തു. അത്രയും കുട്ടികളുള്ള ക്ലാസിൽ തന്‍റെ മകനോടുമാത്രം ഇത്​ ചെയ്യാൻ പറഞ്ഞത്​...

Read More >>
#complaint | മുസ്ലിംലീഗ് നേതാവ് ഹോം ഗാർഡിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചെന്നു പരാതി, കേസെടുത്ത്  പോലീസ്

Nov 26, 2024 06:58 AM

#complaint | മുസ്ലിംലീഗ് നേതാവ് ഹോം ഗാർഡിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചെന്നു പരാതി, കേസെടുത്ത് പോലീസ്

സീബ്ര ലൈനിന് സമാന്തരമായി വാഹനം നിർത്തിയിട്ടത് കണ്ട് ഹോം ഗാർഡ് മൊബൈലിൽ ഫോട്ടോ എടുത്തിരുന്നു....

Read More >>
#death | കണ്ണൂരിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Nov 26, 2024 06:48 AM

#death | കണ്ണൂരിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

ഇന്നലെ കാലത്ത് കാട്ടാമ്പള്ളി കുതിരത്തടത്ത് വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം...

Read More >>
#Complaint | പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്

Nov 26, 2024 06:34 AM

#Complaint | പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്

ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി....

Read More >>
Top Stories