#extortingmoney | യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ

#extortingmoney | യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ
Nov 18, 2024 09:07 AM | By VIPIN P V

കൊല്ലം: (truevisionnews.com) പുനലൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്.

ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്.

ജ്വല്ലറിയിൽവെച്ചാണ് കാവാലം സ്വദേശി കുഞ്ഞുമോളെയും ഡ്രൈവറായ പോത്തൻകോട് സ്വദേശി നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ ഗിരീഷിനെ കൊല്ലം പുനലൂരിൽ എത്തിച്ചു.

തുടർന്ന് കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാർ എന്നയാളുമായി ഇവർ കൂടിക്കാഴ്ച നടത്തി.

സ്വർണം കാണാതെ പണം നൽകില്ലെന്ന് ഗിരീഷ് പറഞ്ഞതിനെ തുടർന്ന് കുഞ്ഞുമോളും നിജാസും ഗിരീഷും വന്ന കാറിൽ തന്നെ മടങ്ങാൻ തുടങ്ങി. നെല്ലിപ്പള്ളി പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ കുഞ്ഞുമോൾക്ക് ശ്രീകുമാറിന്റെ ഫോൺകോൾ എത്തി.

തുടർന്ന് ഗിരീഷിനെ ശ്രീകുമാറും കൂട്ടാളിയും കാത്തുനിന്ന സ്ഥലത്ത് എത്തിച്ചു. അവിടെ നിന്ന് ഗിരീഷിനെ ചെമ്മന്തൂരിലേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു.

ഗിരീഷിന്റെ ബാഗിൽ ഉണ്ടായിരുന്ന അഞ്ചര ലക്ഷം രൂപ സംഘം കവർന്നു, ഫോണും തട്ടിയെടുത്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് നിന്ന ഗിരീഷിനെ ആശുപത്രിയിൽ എത്തിച്ചത്.

സിസിടിവികൾ പരിശോധിച്ച പുനലൂർ പൊലീസ് കുഞ്ഞുമോളും നിജാസും രക്ഷപ്പെട്ട കാർ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊട്ടാരക്കര ഭാഗത്തു നിന്ന് കാർ കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്തു.

ഗിരീഷിൽ നിന്നും തട്ടിയെടുത്ത പണത്തിന്റെ ഒരു വിഹിതവും കാറിൽ നിന്ന് ലഭിച്ചു.

കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. പ്രതികൾക്ക് എതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

#Two #people #including #woman #arrested #case #assaulting #youth #extortingmoney

Next TV

Related Stories
#accident |  ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് അപകടം; 51 കാരന്  ദാരുണാന്ത്യം

Dec 25, 2024 11:05 AM

#accident | ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് അപകടം; 51 കാരന് ദാരുണാന്ത്യം

മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും...

Read More >>
#suicide |   മുറിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ ചുറ്റിയ കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം, പിന്നാലെ വീട്ടിലെത്തി പ്രതി തൂങ്ങിമരിച്ചു

Dec 25, 2024 10:51 AM

#suicide | മുറിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ ചുറ്റിയ കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം, പിന്നാലെ വീട്ടിലെത്തി പ്രതി തൂങ്ങിമരിച്ചു

ഗുരുതര പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....

Read More >>
#viralvideo | റോഡ് ബ്ലോക്കാക്കാതെ വിട്ടോ... പൊലീസുകാരൻ കാട്ടാനക്ക് വഴികാട്ടുന്ന ദൃശ്യങ്ങൾ വൈറൽ

Dec 25, 2024 10:48 AM

#viralvideo | റോഡ് ബ്ലോക്കാക്കാതെ വിട്ടോ... പൊലീസുകാരൻ കാട്ടാനക്ക് വഴികാട്ടുന്ന ദൃശ്യങ്ങൾ വൈറൽ

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ആനക്ക് കൈചൂണ്ടി നിർദേശം നൽകുന്ന ദൃശ്യങ്ങളാണ് വൈറലായത്....

Read More >>
#accident | ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍

Dec 25, 2024 10:38 AM

#accident | ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍

അലങ്കരിക്കാനായി മരത്തില്‍ കയറിയപ്പോള്‍ കാല്‍ തെന്നി താഴേക്ക്...

Read More >>
#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

Dec 25, 2024 10:37 AM

#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത...

Read More >>
Top Stories