#KSurendran | 'വലിയ കസേരകൾ കിട്ടട്ടെ: പാർട്ടി മാറ്റം മുമ്പ് എഴുതിയ തിരക്കഥയുടെ ഭാഗം'; സന്ദീപ് ബലിദാനിക​ളെ വഞ്ചിച്ചെന്ന് കെ.സുരേന്ദ്രൻ

#KSurendran | 'വലിയ കസേരകൾ കിട്ടട്ടെ: പാർട്ടി മാറ്റം മുമ്പ് എഴുതിയ തിരക്കഥയുടെ ഭാഗം'; സന്ദീപ് ബലിദാനിക​ളെ വഞ്ചിച്ചെന്ന് കെ.സുരേന്ദ്രൻ
Nov 16, 2024 12:10 PM | By VIPIN P V

പാലക്കാട്: (truevisionnews.com) സന്ദീപ് വാര്യരുടെ കോൺഗ്രസ് പാർട്ടി പ്രവേശനത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

സന്ദീപിന് വലിയ കസേരകൾ കിട്ടട്ടെ. വി.ഡി സതീശനും, കെ.സുധാകരനും സന്ദീപിന്റെ കൈ മുറു​കെ പിടിക്കട്ടെയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സന്ദീപ് ബലിദാനിക​ളെ വഞ്ചിക്കുകയാണ് ചെയ്തത്. പാർട്ടി മാറ്റം മുമ്പ് എഴുതിയ തിരക്കഥയുടെ ഭാഗമായാണ്. അപ്രസക്തമായ തിരക്കഥയാണ് ഇത്. സന്ദീപ് വാര്യരുടെ പാർട്ടി മാറ്റം ബി.ജെ.പിയെ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപിനെതിരെ പാർട്ടി നേരത്തെ തന്നെ നടപടിയെടുത്തിട്ടുണ്ട്. നടപടിയെടുക്കാനിടയായ സാഹചര്യം പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ നടത്തിയ വാർത്തസമ്മേളനത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

സ്വന്തമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാതെ താൻ ബി.ജെ.പിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സ്നേഹത്തിന്റെ കടയിൽ താൻ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

14 ജില്ലകളിൽ താൻ ബി.ജെ.പിക്ക് വേണ്ടി ​പ്രസംഗിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ ഭാഷയുടെ സാധ്യതക​ളെല്ലാം താൻ ഉപയോഗിച്ചിട്ടുണ്ട്. താൻ കോൺഗ്രസിൽ എത്താൻ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്.

ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കാരണമാണ് താൻ പാർട്ടിവിട്ടത്. കൊടകര കുഴൽപ്പണ കേസും കരുവന്നൂർ ബാങ്ക് തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

#Let #Get #Big #Chairs #Part #Script #Written #Before #Party #Change #KSurendran #said #Sandeep #cheated #sacrificers

Next TV

Related Stories
#mbrajesh |   'വർഗീയതയുടെ കാളിയനാണ് സന്ദീപ്, വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ല' - എം.ബി രാജേഷ്

Nov 16, 2024 01:51 PM

#mbrajesh | 'വർഗീയതയുടെ കാളിയനാണ് സന്ദീപ്, വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ല' - എം.ബി രാജേഷ്

വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി രാജേഷ്...

Read More >>
#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും

Nov 16, 2024 01:33 PM

#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും

റാംപമ്പ് സ്ഥാപിച്ചാൽ അവയുടെ സ്വാഭാവിക അവസ്ഥയ്ക്ക് മാറ്റം വരുന്നില്ല എന്നതിനാൽ ഒരു പ്രകൃതി സൗഹൃദ ഉപകരണം കൂടിയാണ് ഇത് എന്നതാണ് മറ്റൊരു...

Read More >>
#KMuralidharan | അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്; 'സന്ദീപ് രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമായിരുന്നു'- കെ.മുരളീധരൻ

Nov 16, 2024 01:26 PM

#KMuralidharan | അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്; 'സന്ദീപ് രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമായിരുന്നു'- കെ.മുരളീധരൻ

ഞങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കള്‍ ബിജെപിയിലേക്ക് പോയല്ലോ. അപ്പോള്‍ ഒരാള്‍ ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹത്തിന്റെ പഴയകാര്യ ചരിത്രത്തെ കുറിച്ച്...

Read More >>
#missing | പള്ളിയിൽ നിസ്കരിക്കാൻ പോയി, തിരികെയെത്തിയില്ല; കോഴിക്കോട്  14-കാരനെ കാണാനില്ലെന്ന് പരാതി

Nov 16, 2024 01:21 PM

#missing | പള്ളിയിൽ നിസ്കരിക്കാൻ പോയി, തിരികെയെത്തിയില്ല; കോഴിക്കോട് 14-കാരനെ കാണാനില്ലെന്ന് പരാതി

പീടികക്കണ്ടി അൻവറിൻ്റെ മകൻ മുഹമ്മദ് യാസീൻ അൻവറിനെയാണ്...

Read More >>
#JyothikumarChamakkala | 'ചാനൽ ചർച്ചകളിലെ നല്ലൊരു എതിരാളിയെ നഷ്ടമായി'; കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കുറിച്ച് ചാമക്കാല

Nov 16, 2024 01:07 PM

#JyothikumarChamakkala | 'ചാനൽ ചർച്ചകളിലെ നല്ലൊരു എതിരാളിയെ നഷ്ടമായി'; കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കുറിച്ച് ചാമക്കാല

ഇതിനേക്കുറിച്ചുളള ചോദ്യത്തിന് 'അതിനേക്കാൾ രൂക്ഷമായി വഴക്കിട്ടിട്ടുണ്ടെന്നായിരുന്നു ചാമക്കാലയുടെ...

Read More >>
#bodyfound |  കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Nov 16, 2024 01:03 PM

#bodyfound | കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നെല്ലിയോടി നഗറിലെ ആളുകളാണ് ശനിയാഴ്ച രാവിലെ തോട്ടിൽ മൃതദേഹം...

Read More >>
Top Stories