#investigation | വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

#investigation |  വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം
Nov 16, 2024 06:30 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്ന വിദ്യാർത്ഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ അന്വേഷണം.

കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്നപ്പോൾ പിങ്ക് പൊലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാർത്ഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായി മടങ്ങി വരുകയായിരുന്നു.

പിന്നീടാണ് വനിതാ എ എസ് ഐയെക്കൊണ്ട് നിർബന്ധപൂർവ്വം മാപ്പ് പറയിച്ചത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം തുടങ്ങിയത്.

വിശദ വിവരങ്ങൾ ഇങ്ങനെ

കൊയിലാണ്ടി ബസ്റ്റാൻഡിൽ അനാവശ്യമായി സംഘടിച്ചു നിന്ന വിദ്യാർത്ഥികളോട് പിരിഞ്ഞു പോകാൻ പറഞ്ഞ വനിതാ എ എസ് ഐയെകൊണ്ടാണ് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം നടന്നത്. സ്കൂൾ വിട്ട സമയത്ത് ബസ്റ്റാൻഡിൽ സംഘടിച്ച ഒരു കൂട്ടം വിദ്യാർത്ഥികളോട് വനിതാ എ എസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പോലീസ് തിരിച്ചു പോകാൻ നിർദേശിച്ചിരുന്നു.

ഈ സമയം അവിടെ നിന്നും പോയ വിദ്യാർത്ഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായെത്തി പൊലീസിനോട് കയർക്കുകയായിരുന്നു. എ എസ് ഐയോട് മാപ്പ് പറയണം എന്നും നിർബന്ധിച്ചു.

ഇതോടെ വനിതാ എ എസ് ഐ മാപ്പ് പറയുകയും ചെയ്തു. സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് താൻ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എ എസ് ഐ പറയുന്നത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചെറിയ കുട്ടികൾ ആയതിനാൽ തനിക്ക് പരാതി ഇല്ലെന്നാണ് എ എസ് ഐ പറയുന്നത്.

#Local #SFI #leader #publicly #apologizes #women #ASI #investigation

Next TV

Related Stories
#kannuraccident | കണ്ണൂർ അപകടം; അ‍ഞ്ജലിയുടെയും ജെസിയുടെയും സംസ്കാരം ഇന്ന്

Nov 16, 2024 07:43 AM

#kannuraccident | കണ്ണൂർ അപകടം; അ‍ഞ്ജലിയുടെയും ജെസിയുടെയും സംസ്കാരം ഇന്ന്

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി....

Read More >>
#Ration | സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

Nov 16, 2024 07:11 AM

#Ration | സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണയും...

Read More >>
#snakebite | ലോട്ടറി വിൽപനക്കാരൻ പാമ്പുകടിയേറ്റു മരിച്ചു

Nov 16, 2024 07:04 AM

#snakebite | ലോട്ടറി വിൽപനക്കാരൻ പാമ്പുകടിയേറ്റു മരിച്ചു

നില ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ...

Read More >>
#arrest |  കൃഷിയിടത്തിലെ ഷെഡിൽ  വീട്ടമ്മയെ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

Nov 16, 2024 06:51 AM

#arrest | കൃഷിയിടത്തിലെ ഷെഡിൽ വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

മണർകാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ്...

Read More >>
#pinarayivijayan |  തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

Nov 16, 2024 06:43 AM

#pinarayivijayan | തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

വൈകിട്ട് 5 ന് മാത്തൂർ, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും....

Read More >>
#sabarimala | വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്, അതിരാവിലെ നട തുറന്നു

Nov 16, 2024 06:20 AM

#sabarimala | വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്, അതിരാവിലെ നട തുറന്നു

ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്....

Read More >>
Top Stories