#crmahesh | കണ്ണൂരിലെ വാഹനാപകടം; നാടക സംഘാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്‌തമെന്ന് സി ആ‍ർ മഹേഷ് എംഎൽഎ

#crmahesh | കണ്ണൂരിലെ വാഹനാപകടം;  നാടക സംഘാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്‌തമെന്ന് സി ആ‍ർ മഹേഷ് എംഎൽഎ
Nov 15, 2024 03:15 PM | By Athira V

കണ്ണൂർ: ( www.truevisionnews.com) കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്‌തമെന്ന് നാടക സംഘാടകൻ കൂടിയായ സി ആർ മഹേഷ് എംഎൽഎ.

നാടക നടിമാരായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഇവരുടെ കുടുംബങ്ങൾക്ക് 25000 രൂപ വീതമാണ് അടിയന്തിര സഹായം സംസ്ഥാന സർക്കാ‍ർ പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നൽകണമെന്ന് കോൺഗ്രസ് നേതാവ് കൂടിയായ സി ആർ മഹേഷ് ആവശ്യപ്പെട്ടു. അപകടത്തിൽ പരുക്കേറ്റവർക്കും നാടക സമിതി ഉടമയ്ക്കും നഷ്ടപരിഹാരം നൽകണം.

ജെസി മോഹന് സ്വന്തം വീടോ സ്ഥലമോ ഇല്ല. മൃതദേഹം എവിടെ അടക്കണമെന്ന് പോലും അറിയാത്ത അവസ്ഥയാണ്. സിനിമാ മേഖലയ്ക്ക് കിട്ടുന്ന പിന്തുണ നാടകക്കാർക്ക് ലഭിക്കുന്നില്ല. നാടകത്തെ നിലനിർത്താൻ സർക്കാർ കണ്ണു തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്.

മലയാംപടി എസ് വളവിൽ വെച്ച് മിനി ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. 14 പേരാണ് ഈ സമയത്ത് മിനി ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒൻപത് പേരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ കായംകുളം സ്വദേശി ഉമേഷിന്റെ നിലയാണ് ഗുരുതരം.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25000 രൂപ അടിയന്തിര ധനസഹായമായി പ്രഖ്യാപിച്ചത് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ്.

പരുക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സംഗീത നാടക അക്കാദമിക്ക് നിർദ്ദേശം നൽകിയിരുന്നു.

#crmahesh #demands #10lakh #financial #aid #drama #artists #families #killed #accident #kannur

Next TV

Related Stories
#hartal | യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: കേന്ദ്ര അവഗണനയ്ക്കെതിരെ വയനാട്ടിൽ 19ന് യു.ഡി.എഫ് ഹർത്താൽ

Nov 15, 2024 05:57 PM

#hartal | യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: കേന്ദ്ര അവഗണനയ്ക്കെതിരെ വയനാട്ടിൽ 19ന് യു.ഡി.എഫ് ഹർത്താൽ

എന്നാൽ കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം...

Read More >>
#PSarin | വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. സരിൻ; വാര്‍ത്താ സമ്മേളനത്തിൽ ഭാര്യ സൗമ്യയും

Nov 15, 2024 05:49 PM

#PSarin | വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. സരിൻ; വാര്‍ത്താ സമ്മേളനത്തിൽ ഭാര്യ സൗമ്യയും

വീട് തന്റെ മാത്രം പേരിലാണ്. ഈ വീടിന്റെ അഡ്രസിലാണ് തിരിച്ചറിയല്‍ രേഖ ലഭിച്ചതെന്നും സൗമ്യ...

Read More >>
#Sabarimala | ഭക്തിസാന്ദ്രമായി ശബരിമല; മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നു

Nov 15, 2024 05:28 PM

#Sabarimala | ഭക്തിസാന്ദ്രമായി ശബരിമല; മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നു

മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ഇന്നാണ് ശബരിമലയിലെത്തിയത്. രാവിലെ കൊല്ലം വള്ളിക്കീഴിലെ മഠത്തിൽ കെട്ട് നിറ ചടങ്ങുകൾ...

Read More >>
#VeenaGeorge | അശ്വിന് ചികിത്സ നിഷേധിച്ചതിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

Nov 15, 2024 04:59 PM

#VeenaGeorge | അശ്വിന് ചികിത്സ നിഷേധിച്ചതിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

ഉടൻ സൈനിക ഓഫീസർമാർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ...

Read More >>
#lottery  |  ഇന്നത്തെ ഭാ​ഗ്യശാലി ആര് ? നിർമൽ  ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Nov 15, 2024 04:34 PM

#lottery | ഇന്നത്തെ ഭാ​ഗ്യശാലി ആര് ? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#CPI | 'കാണിച്ചതെല്ലാം നാടകം, എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ മനുഷ്യരോട് കൊടിയ വഞ്ചന'; പ്രതിഷേധ മാർച്ചുമായി സിപിഐ

Nov 15, 2024 04:13 PM

#CPI | 'കാണിച്ചതെല്ലാം നാടകം, എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ മനുഷ്യരോട് കൊടിയ വഞ്ചന'; പ്രതിഷേധ മാർച്ചുമായി സിപിഐ

കേന്ദ്ര അവഗണനക്കെതിരെ നവംബര്‍ 21ന് സംസ്ഥാന വ്യപകമായി സിപിഐ പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കുമെന്ന് ബിനോയ് വിശ്വം...

Read More >>
Top Stories