#wildboar | ഇടതുകൈ കടിച്ചു മുറിച്ചു; കാട്ടുപന്നി ആക്രമണത്തില്‍ 55-കാരന് ഗുരുതര പരിക്ക്, ഓടിക്കൂടിയ നാട്ടുകാർ പന്നിയെ തല്ലിക്കൊന്നു

#wildboar | ഇടതുകൈ കടിച്ചു മുറിച്ചു; കാട്ടുപന്നി ആക്രമണത്തില്‍ 55-കാരന് ഗുരുതര പരിക്ക്, ഓടിക്കൂടിയ നാട്ടുകാർ പന്നിയെ തല്ലിക്കൊന്നു
Nov 13, 2024 10:24 PM | By VIPIN P V

ചാരുംമൂട്: (truevisionnews.com) കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാൾക്ക് ഗുരുതര പരിക്ക്. കരിമുളയ്ക്കൽ മാമ്മൂട് സ്വദേശി ഉത്തമനാണ് (55) കാട്ടുപന്നിയുടെ ആക്രമത്തിൽ പരിക്കേറ്റത്.

ഇന്നലെ രാത്രി മാമ്മൂട് ജംഗ്ഷനിൽ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന ഉത്തമന്റെ ഇടതുകൈ കാട്ടുപന്നി കടിച്ചു മുറിക്കുകയായിരുന്നു.

കരച്ചിൽ കേട്ട് സമീപവാസികളാണ് ഉത്തമനെ പന്നിയുടെ ആക്രമത്തിൽ നിന്ന് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉത്തമനെ കായംകുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉത്തമന്റെ കൈ കടിച്ചു മുറിച്ച പന്നി വീണ്ടും അക്രമാസക്തനായി ഒരു ബൈക്ക് യാത്രക്കാരനെയും ആക്രമിച്ചു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി പന്നിയെ തല്ലിക്കൊല്ലുകയായിന്നു.

നൂറനാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, പൊലീസ് വനം വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം കാട്ടുപന്നിയെ കൊണ്ടുപോകുകയും ചെയ്തു.

താമരക്കുളം പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.

#Left #hand #bitten #year #oldman #seriously #injured #wildboar #attack #locals #rushed #kill #pig

Next TV

Related Stories
#kunnamkulammurder | സന്ധ്യയോടെ മാസ്ക് ധരിച്ചെത്തിയ യുവാവ്, നാട്ടുകാർക്ക് സംശയം, പിടിയിലായത് കൊലക്കേസ് പ്രതി

Dec 30, 2024 10:52 PM

#kunnamkulammurder | സന്ധ്യയോടെ മാസ്ക് ധരിച്ചെത്തിയ യുവാവ്, നാട്ടുകാർക്ക് സംശയം, പിടിയിലായത് കൊലക്കേസ് പ്രതി

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. 55കാരിയായ സിന്ധുവിന്റെ ഭർത്താവ് വീട്ടു സാധനങ്ങൾ...

Read More >>
#Bribery | കോഴിക്കോട്ടെ  വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

Dec 30, 2024 10:40 PM

#Bribery | കോഴിക്കോട്ടെ വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

വിജിലൻസ് ഡിവൈഎസ്പി കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽ കുമാറിനെ...

Read More >>
#HighCourt | വെടിക്കെട്ട് നിയന്ത്രണം; ഹൈക്കോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍

Dec 30, 2024 10:40 PM

#HighCourt | വെടിക്കെട്ട് നിയന്ത്രണം; ഹൈക്കോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍

വെടിക്കെട്ട് നടക്കുന്ന സ്ഥലവും വെടിക്കെട്ട് പുരയും തമ്മില്‍ 250 മീറ്റര്‍ അകലം വേണമെന്നാണ് പുതിയ...

Read More >>
#keralapolice |  ആഘോഷിക്കാൻ പോകാൻ വരട്ടെ...! അതിന് മുൻപ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണം; നിർദേശങ്ങളുമായി പൊലീസ്

Dec 30, 2024 10:14 PM

#keralapolice | ആഘോഷിക്കാൻ പോകാൻ വരട്ടെ...! അതിന് മുൻപ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണം; നിർദേശങ്ങളുമായി പൊലീസ്

വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർഷനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍...

Read More >>
#Arrest | യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; പണവും മൊബൈൽ ഫോണും കവർന്നു, മൂന്നംഗ സംഘം അറസ്റ്റിൽ

Dec 30, 2024 10:09 PM

#Arrest | യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; പണവും മൊബൈൽ ഫോണും കവർന്നു, മൂന്നംഗ സംഘം അറസ്റ്റിൽ

യുവാവിനെ മർദിച്ച് പണവും മൊബൈൽ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ്...

Read More >>
Top Stories