#electionsquardseized | വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി, 19.7 ലക്ഷത്തിന്റെ ഉറവിടം തേടി പൊലീസ്, ജയൻ സി സിയുടെ വീട്ടിൽ പരിശോധന

#electionsquardseized | വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി,  19.7 ലക്ഷത്തിന്റെ ഉറവിടം  തേടി പൊലീസ്, ജയൻ സി സിയുടെ വീട്ടിൽ പരിശോധന
Nov 12, 2024 05:11 PM | By Athira V

ചേലക്കര: ( www.truevisionnews.com) ചെറുതുരുത്തിയില്‍ നിന്ന് പണം പിടിച്ച സംഭവത്തില്‍ പാലക്കാട് കുളപ്പുള്ളി സ്വദേശി ജയൻ സി സിയുടെ വീട്ടിൽ പൊലീസ് പരിശോധന. ഷൊർണൂർ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന.

ഇരുപത് ലക്ഷത്തോളം രൂപയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചേലക്കരയിൽ നിന്ന് 19.7 ലക്ഷം രൂപ പിടികൂടിയത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്.

വാഹനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് ഇലക്ഷൻ സ്ക്വാഡ് 19.7 രൂപ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരികെ 50,000 രൂപയിലധികം ക്യാഷായി സൂക്ഷിക്കാൻ പാടില്ലെന്നാണ് നിയമം.

ചോദ്യം ചെയ്യലിൽ 25 ലക്ഷം രൂപ പിൻവലിച്ച ബാങ്ക് രേഖ ജയൻ കൈമാറിയിട്ടുണ്ട്. ബാക്കി തുക എന്ത് ചെയ്തു എന്നടക്കം ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കുകയാണ്.

വീട് നിർമാണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ എറണാകുളത്തേക്ക് പോവുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. ജയൻ അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വര്ക്ക്ഷോപ്പ്സിൻ്റെ പാലക്കാട് ജില്ലാ സെക്രട്ടറിയാണ്.

അതേസമയം, പണം പിടിച്ച സംഭവം സിപിഎമ്മിനെതിരെ ആയുധമാക്കുകയാണ് കോൺഗ്രസും പി വി അൻവറും രംഗത്തെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള സിപിഎം ഫണ്ടാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മണ്ഡലത്തിൻ്റെ അതിർത്തി മേഖലകളിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.

#With #only #hours #left #polls #police #searched #JayanCC #house #source#19.7lakhs

Next TV

Related Stories
കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

Jul 21, 2025 03:35 PM

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം...

Read More >>
 കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

Jul 21, 2025 03:16 PM

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ...

Read More >>
പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Jul 21, 2025 02:47 PM

പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൂന്നു ദിവസം മുമ്പ് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം പാണത്തൂർ മഞ്ഞടുക്കം പുഴയിൽ...

Read More >>
മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 21, 2025 02:13 PM

മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു...

Read More >>
Top Stories

Entertainment News

//Truevisionall