#mathewkuzhalnadan | 'കൺവിൻസിങ്സ്റ്റാർ ഡാ..!' 'നിങ്ങൾ ഡൽഹിയിൽ ഉന്നതപദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രിയാക്കിട്ട് വരാം; മുഖ്യമന്ത്രിയെ പരിഹസിച്ച് മാത്യൂ കുഴൽനാടൻ

#mathewkuzhalnadan | 'കൺവിൻസിങ്സ്റ്റാർ ഡാ..!' 'നിങ്ങൾ ഡൽഹിയിൽ ഉന്നതപദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രിയാക്കിട്ട് വരാം; മുഖ്യമന്ത്രിയെ പരിഹസിച്ച് മാത്യൂ കുഴൽനാടൻ
Nov 12, 2024 05:01 PM | By Athira V

ചേലക്കര: ( www.truevisionnews.com ) മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വീണ്ടും കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ എം.എൽ.എ. കൺവിൻസിങ് സ്റ്റാർ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിലാണ് പോസ്റ്റിട്ടത്.

കെ.രാധാകൃഷ്ണൻ എം.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി കൈ നൽകുന്ന ഫോട്ടോ ഉൾപ്പെട്ട പോസ്റ്ററാണ് പങ്കുവെച്ചത്.

അതിൽ കെ.രാധാകൃഷ്ണന് താഴെ 'നിങ്ങൾ ഡൽഹിയിൽ പോയി ഉന്നതപദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രി ആക്കിയിട്ട് വരാം എന്നും, പ്രധാനമന്ത്രിക്ക് താഴെ 'നിങ്ങൾ ഇ.ഡിയെ കൈകാര്യം ചെയ്യ് ഞാൻ തൃശൂർ ശരിയാക്കിയിട്ട് വരാം' എന്നുമാണ് പോസ്റ്ററിൽ പങ്കുവെച്ചത്.

കെ.രാധാകൃഷ്ണൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാതിരിക്കാനാണ് മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി പാർലമന്റെിലേക്ക് അയച്ചതെന്ന് മാത്യു കുഴൽ നാടൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനത്ത് നിന്നും മാറിയതോടുകൂടി ചരിത്രത്തിൽ ആദ്യമായി പട്ടികജാതി വിഭാഗങ്ങൾക്ക് കേരളത്തിൽ രാഷ്ട്രീയ അധികാരം ഇല്ലാതെയായെന്നുമുള്ള ആരോപണം ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കുഴൽ നാടൻ ആരോപിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നത്തെ പോസ്റ്റർ.

മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണെന്ന് പരോക്ഷമായി പറയുകയാണ് പോസ്റ്ററിൽ.

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഇ.ഡി അന്വേഷണം നീളാതിരിക്കാൻ ബി.ജെ.പിയുമായി ഡീലുണ്ടാക്കിയെന്ന് പറയുകയാണ് മറ്റൊന്ന്. തൃശൂർ ബി.ജെ.പിക്ക് നൽകിയാണ് ഡീലുറപ്പിച്ചതെന്ന ഏറെ കുറേ പ്രത്യക്ഷമായി തന്നെ പോസ്റ്ററിലൂടെ ആക്ഷേപിക്കുകയാണ് കുഴൽ നാടൻ.

മാസപ്പടി വിവാദം തൊട്ട് വീണ വിജയനെതിരെ തുടർച്ചയായി ആരോപണവുമായി രംഗത്തുവന്നയാളാണ് കോൺഗ്രസ് എം.എൽ.എയായ മാത്യൂ കുഴൽനാടൻ.

#pinarayivijayan #convincingstar #mathewkuzhalnadan #new #fbpost

Next TV

Related Stories
കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

Jul 21, 2025 03:35 PM

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം...

Read More >>
 കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

Jul 21, 2025 03:16 PM

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ...

Read More >>
പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Jul 21, 2025 02:47 PM

പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൂന്നു ദിവസം മുമ്പ് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം പാണത്തൂർ മഞ്ഞടുക്കം പുഴയിൽ...

Read More >>
മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 21, 2025 02:13 PM

മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു...

Read More >>
Top Stories

Entertainment News

//Truevisionall