കോഴിക്കോട്: (truevisionnews.com) അത്തോളിയിലെ വി കെ റോഡ് ഓഷ്യൻ പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരി ഉൾപ്പെടെ മൂന്ന് ജീവനക്കാരെ മദ്യപിച്ചെത്തിയ അഞ്ച് അംഗ സംഘം ആക്രമിച്ചതായി പരാതി.
ഞായറാഴ്ച ഉച്ചക്ക് 2.10 ഓടെയാണ് പാരാതിക്കാസ്പദമയ സംഭവം ഉണ്ടായത്.
രണ്ട് പേരടങ്ങിയ കുടുംബം പെട്രോൾ നിറയ്ക്കാൻ എത്തിയതാണ് സംഭവങ്ങളുടെ തുടക്കം.
3000 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം 500 രൂപ ക്യാഷായി നൽകുകയും അതിനുശേഷം ബാക്കി 2500 യുപിഐ ഇടപാടുമായി നൽകാം എന്ന് പറയുകയായിരുന്നു.
എന്നാൽ ഗൂഗിൾ പേ വഴി നൽകിയ തുക പമ്പിൻ്റെ അക്കൗണ്ടിൽ ലഭിച്ചതായി സന്ദേശം ലഭിച്ചില്ല എന്ന കാര്യം പമ്പ് ജീവനക്കാരി അവരെ അറിയിച്ചു.
വീട്ടമ്മയുടെ മൊബൈലിൽ ക്യാഷ് പോയ വിവരം കാണിക്കുകയും ചെയ്തു. സംശയം തോന്നിയ ജീവനക്കാരി സഹപ്രവർത്തകനെ വിളിച്ച് ക്യാഷ് ക്രെഡിറ്റായി ഉറപ്പുവരുത്തി.
ഇവരുടെ തൊട്ടുപുറകെ മറ്റൊരു കാറിൽ മദ്യപിച്ച് എത്തിയ അഞ്ച് അംഗ സംഘം ഈ ഗൂഗിൾ പേ ഇടപാടിനെ ചോദ്യം ചെയ്തു.
ഇവർക്ക് പമ്പ് ജീവനക്കാരി മറുപടി നൽകി ഉടനെ ജീവനക്കാരിയോട് സംഘം അസഭ്യം പറഞ്ഞ്. ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് പോലീസിന് നൽകിയ പരാതി.
#Complaint #three #persons #including #woman #employee #attacked #five #member #gang #drunkards #Kozhikode #petrolpump