#straydog | കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിൽ വിദേശ വനിതയ്‌ക്കെതിരെ തെരുവുനായ ആക്രമണം

#straydog |   കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിൽ വിദേശ വനിതയ്‌ക്കെതിരെ തെരുവുനായ ആക്രമണം
Nov 11, 2024 10:33 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) ജര്‍മനിയില്‍നിന്ന് ഇന്ത്യയില്‍ വിനോദസഞ്ചാരിയായി എത്തിയ വനിതയ്ക്ക് റെയില്‍വേ സ്റ്റേഷനില്‍ തെരുവുനായയുടെ കടിയേറ്റു.

ജര്‍മന്‍ വിനോദസഞ്ചാരികളായ 14 അംഗ സംഘത്തിലുള്‍പ്പെട്ട ആസ്ട്രിച്ചി(60)ന്റെ വലതുകാലിനാണ് കടിയേറ്റത്. ഞായറാഴ്ച വൈകീട്ട് 3.30-ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം.

കോഴിക്കോട്ടുനിന്ന് വന്ദേഭാരതില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു സംഘം. പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോള്‍ നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടിപ്പോവുകയായിരുന്നു.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ ഓഫീസിനു സമീപത്തായിരുന്നു സംഭവം. ആര്‍.പി.എഫ്. അധികൃതര്‍ ആശുപത്രിയില്‍ പോകാന്‍ സൗകര്യമൊരുക്കാമെന്ന് പറഞ്ഞെങ്കിലും യാത്രയ്ക്കിടയില്‍ മറ്റൊരിടത്തുനിന്ന് ചികിത്സയെടുക്കാമെന്നു പറഞ്ഞ് വിനോദസഞ്ചാരിസംഘം വന്ദേഭാരതില്‍ യാത്ര തുടര്‍ന്നു.

ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനുശേഷം കോഴിക്കോട്ടെത്തി തുടര്‍യാത്രയ്ക്കായി കൊച്ചിയിലേക്ക് പോകാനായിരുന്നു യാത്രാസംഘത്തിന്റെ തീരുമാനം. നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.




#street #man #attacked #foreign #woman #Kozhikode #railway #station

Next TV

Related Stories
#epjayarajan |  'പിന്നിൽ ഗൂഢാലോചന,  വ്യാജ രേഖകൾ ഉണ്ടാക്കി തെറ്റായ പ്രചരണം നടത്തി'; ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇപി

Nov 13, 2024 04:28 PM

#epjayarajan | 'പിന്നിൽ ഗൂഢാലോചന, വ്യാജ രേഖകൾ ഉണ്ടാക്കി തെറ്റായ പ്രചരണം നടത്തി'; ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇപി

ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ‌...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Nov 13, 2024 03:56 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതി​നെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കൾ രാത്രി 9.30 ഓടെ...

Read More >>
#Byelection | വയനാട്ടിൽ പോളിം​ഗ് മന്ദ​ഗതിയിൽ; കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും, ദുരന്തബാധിതർക്കെത്താൻ കൂടുതൽ ക്രമീകരണങ്ങൾ

Nov 13, 2024 03:32 PM

#Byelection | വയനാട്ടിൽ പോളിം​ഗ് മന്ദ​ഗതിയിൽ; കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും, ദുരന്തബാധിതർക്കെത്താൻ കൂടുതൽ ക്രമീകരണങ്ങൾ

രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിംഗ് വൈകുന്നേരം ആറുവരെയാണ്. എവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളോ സംഘർഷമോ...

Read More >>
#EPJayarajanAutobiography | പ്രസാദകർക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാൻ പറ്റുമോ?; ഇ പി ജയരാജൻ്റെ പുസ്തകം വിവാദത്തിൽ വിമര്‍ശിച്ച് വി ഡി സതീശൻ

Nov 13, 2024 03:26 PM

#EPJayarajanAutobiography | പ്രസാദകർക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാൻ പറ്റുമോ?; ഇ പി ജയരാജൻ്റെ പുസ്തകം വിവാദത്തിൽ വിമര്‍ശിച്ച് വി ഡി സതീശൻ

ചേലക്കര തിരിച്ചു പിടിക്കുമെന്നും പാലക്കാട്‌ വലിയ ഭൂരിപക്ഷമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#MissingCase | പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Nov 13, 2024 03:18 PM

#MissingCase | പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സ്കൂബ ടീമും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം...

Read More >>
#Prashanth | 'തനിക്ക് രണ്ട് ഒപ്പുണ്ട്'; നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉറച്ച് പ്രശാന്തൻ

Nov 13, 2024 02:41 PM

#Prashanth | 'തനിക്ക് രണ്ട് ഒപ്പുണ്ട്'; നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉറച്ച് പ്രശാന്തൻ

ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നത് വ്യാജമാണെന്ന ആരോപണം...

Read More >>
Top Stories