#arrest | സ്കൂട്ടറിൽ കറങ്ങി നടന്ന് വഴിയാത്രക്കാരികളുടെ മാല പിടിച്ചുപറിക്കുന്നത് പതിവ്, കള്ളൻ ഒടുവിൽ പിടിയിൽ

#arrest |  സ്കൂട്ടറിൽ കറങ്ങി നടന്ന് വഴിയാത്രക്കാരികളുടെ മാല പിടിച്ചുപറിക്കുന്നത് പതിവ്, കള്ളൻ ഒടുവിൽ പിടിയിൽ
Nov 11, 2024 07:18 AM | By Susmitha Surendran

എറണാകുളം: (truevisionnews.com) സ്കൂട്ടറിൽ കറങ്ങി നടന്ന് വഴിയാത്രക്കാരികളുടെ മാല പിടിച്ചുപറിക്കുന്നത് പതിവാക്കിയ കള്ളൻ ഒടുവിൽ പിടിയിൽ. കോതമംഗലം കീരംപാറ സ്വദേശി സിനു കുട്ടപ്പനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്

സ്കൂട്ടറിൽ കറങ്ങി നടക്കുകയും റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ അടുത്ത് വഴി ചോദിക്കാനെന്ന മട്ടിൽ സ്കൂട്ടർ നിർത്തും. എന്നിട്ട് മാല പൊട്ടിച്ച് ശരവേഗത്തിൽ പോകും.

ഇതാണ് സിനു കുട്ടപ്പന്റെ ശൈലി. കോതമംഗലം, ചേലാട് , പിണ്ടിമന, പാടംമാലി അങ്ങനെ പലയിടങ്ങളിൽ സിനു ഈ ശൈലി പ്രയോഗിച്ചു. കള്ളാട് പക്ഷേ ശ്രമം പാളി. ബഹളം വെച്ച വീട്ടമ്മ കല്ലെടുത്ത് എറിഞ്ഞ് കള്ളനെ ഓടിക്കുകയും ചെയ്തു.

സ്കൂട്ടർ കള്ളൻ തലവേദനയായതോടെ പൊലീസ് ഉഷാറായി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ഊർജിമാക്കി. അങ്ങനെ പലനാൾ കള്ളനായ സിനു കുട്ടപ്പൻ ഒരു നാൾ പിടിയിലായി.

കോതമംഗലം പോലീസ് ഇൻസ്‍പെക്ടർ ബിജോയ് പി.ടി, സബ് ഇൻസ്പെക്ടർമാരായ ഷാഹുൽ ഹമീദ്, റെജി എം.എം എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പുും നടത്തി.

#thief #who #used #steal #passers #by's #necklaces #riding #around #scooter #finally #caught

Next TV

Related Stories
#Prashanth | 'തനിക്ക് രണ്ട് ഒപ്പുണ്ട്'; നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉറച്ച് പ്രശാന്തൻ

Nov 13, 2024 02:41 PM

#Prashanth | 'തനിക്ക് രണ്ട് ഒപ്പുണ്ട്'; നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉറച്ച് പ്രശാന്തൻ

ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നത് വ്യാജമാണെന്ന ആരോപണം...

Read More >>
#KSUstrike | ഫീസ് വർദ്ധന: കേരള - കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസുകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്ക്

Nov 13, 2024 02:31 PM

#KSUstrike | ഫീസ് വർദ്ധന: കേരള - കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസുകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്ക്

സർവ്വകലാശകൾ വിദ്യാർത്ഥി വിരുദ്ധ തീരുമാനം ഉടനടി പിൻവലിക്കുമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരമാർഗ്ഗത്തിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ...

Read More >>
#stabbedcase | വിദേശത്തേക്ക് കടക്കാൻ ശ്രമം; പക്ഷെ വിമാനത്താവളത്തിൽ കുടുങ്ങി, കല്ലാച്ചിയിലെ വധക്രമക്കേസ്‌ പ്രതി മുംബൈയിൽ പിടിയിൽ

Nov 13, 2024 02:25 PM

#stabbedcase | വിദേശത്തേക്ക് കടക്കാൻ ശ്രമം; പക്ഷെ വിമാനത്താവളത്തിൽ കുടുങ്ങി, കല്ലാച്ചിയിലെ വധക്രമക്കേസ്‌ പ്രതി മുംബൈയിൽ പിടിയിൽ

ചിയ്യൂരിലെ താനമഠത്തിൽ ഫൈസലാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ...

Read More >>
#accidentcase | വടകരയിൽ സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Nov 13, 2024 01:43 PM

#accidentcase | വടകരയിൽ സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

31,62,965 രൂപ നഷ്ടപരിഹാര തുകയ്‌ക്കൊപ്പം എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം...

Read More >>
Top Stories