#fakedriver | കാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യുവതിയെ കബളിപ്പിച്ച് വ്യാജ ഡ്രൈവർ; കവർച്ചക്കും തട്ടിക്കൊണ്ടുപോകാനും ശ്രമം

#fakedriver | കാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യുവതിയെ കബളിപ്പിച്ച് വ്യാജ ഡ്രൈവർ; കവർച്ചക്കും തട്ടിക്കൊണ്ടുപോകാനും ശ്രമം
Nov 10, 2024 01:33 PM | By VIPIN P V

(truevisionnews.com) ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒല കാബ് ആണെന്ന് കരുതി മറ്റൊരു കാറിൽ കയറിയപ്പോൾ നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവതി.

കാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യുവതിയെ ആൾമാറാട്ടക്കാരനായ ഡ്രൈവർ സമീപിക്കുകയായിരുന്നു. അപകടത്തിൽ നിന്ന് യുവതി കഷ്ടിച്ച് രക്ഷപ്പെട്ടു.

എയർപോർട്ടിലെ പിക്കപ്പ് സ്റ്റേഷനിൽ നിൽക്കുകയായിരുന്നു യുവതി. വെള്ളിയാഴ്ച രാത്രി 10:30ന് ശേഷമാണ് ക്യാബ് ബുക്ക് ചെയ്തത്. ഡ്രൈവർ ഒടിപി ആവശ്യപ്പെടുകയോ ഒല ആപ്പ് ഉപയോഗിക്കുകയോ ചെയ്തില്ലെങ്കിലും യുവതി കാറിൽ കയറുകയായിരുന്നു.

തൻ്റെ ആപ്പ് തകരാറിലാണെന്ന് പറഞ്ഞ് യുവതിയുടെ ആപ്പിൽ മാപ്പ് സെറ്റ് ചെയ്യാൻ ഡ്രൈവർ ആവശ്യപ്പെട്ടു.

യാത്ര പുരോഗമിക്കവെ, ഡ്രൈവർ അധിക നിരക്ക് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചപ്പോൾ, മറ്റൊരു കാറിൽ പോകാൻ ഡ്രൈവർ പറയുകയായിരുന്നു. ഭീഷണിയാണെന്ന് തോന്നിയ യുവതി എയർപോർട്ട് പിക്കപ്പ് സ്റ്റാൻഡിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.

അത് അവഗണിക്കുകയും ഒരു പെട്രോൾ സ്റ്റേഷനിൽ നിർത്തി ഇന്ധനത്തിന് 500 രൂപ ആവശ്യപ്പെടുകയും ചെയ്തു.

മനസ്സാന്നിധ്യം വീണ്ടെടുത്ത യുവതി രാജ്യത്തെ എമർജൻസി ഹെൽപ്പ്‌ലൈനായ 112ൽ വിളിച്ചു. ഇതേസമയം കുടുംബാംഗത്തെ വിളിച്ച് പറയുകയും ചെയ്തു.

പൊലീസ് അതിവേഗം പ്രതികരിക്കുകയും 20 മിനിറ്റിനുള്ളിൽ ഡ്രൈവറെ പിടികൂടുകയും ചെയ്തു. ബസവരാജ് എന്നയാളാണ് പിടിയിലായത്. എക്സിലാണ് യുവതി ദുരനുഭവം പങ്കുവെച്ചത്.

#fakedriver #cheated #woman #who #booked #cab #app #Attempted #robbery #kidnapping

Next TV

Related Stories
#HighCourt | ലൈംഗികാതിക്രമം ആസിഡ് ആക്രമ ഇരകൾക്ക്, ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകണം; ഉത്തരവിട്ട് ഹൈക്കോടതി

Dec 26, 2024 08:21 PM

#HighCourt | ലൈംഗികാതിക്രമം ആസിഡ് ആക്രമ ഇരകൾക്ക്, ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകണം; ഉത്തരവിട്ട് ഹൈക്കോടതി

ലൈംഗികാതിക്രമം, ബലാത്സംഗം, കൂട്ടബലാത്സംഗം, ആസിഡ് ആക്രമണങ്ങൾ നേരിട്ടവർ എന്നിവർക്ക് സൗജന്യ ചികിത്സ നല്കുന്ന കാര്യം എല്ലാ ആശുപത്രികളുടെയും പ്രവേശന...

Read More >>
#KAnnamalai | വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവം; ചെരിപ്പഴിച്ച് അണ്ണാമലെ; ഡി.എം.കെ ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ല

Dec 26, 2024 07:51 PM

#KAnnamalai | വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവം; ചെരിപ്പഴിച്ച് അണ്ണാമലെ; ഡി.എം.കെ ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ല

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേർ ചേർന്ന് വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം...

Read More >>
#death | രോഗിയായ ഭാര്യയെ പരിചരിക്കാൻ വിആർഎസ് എടുത്തു, ഭർത്താവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

Dec 26, 2024 04:05 PM

#death | രോഗിയായ ഭാര്യയെ പരിചരിക്കാൻ വിആർഎസ് എടുത്തു, ഭർത്താവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

വിരമിക്കാൻ മൂന്ന് വർഷം ബാക്കിയുള്ളപ്പോഴാണ് രാജസ്ഥാനിലെ കോട സ്വദേശിയായ ദേവേന്ദ്ര സന്താൾ വോളന്‍ററി റിട്ടയർമെന്‍റ്...

Read More >>
#suicide |  മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

Dec 26, 2024 03:55 PM

#suicide | മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

മൂന്ന് വർഷമായി ട്രാൻസ്‌ജെൻഡറുമായി സുനിൽ കുമാർ പ്രണയത്തിലായിരുന്നുവെന്നും സ്ത്രീയെ വിവാഹം കഴിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയുമായിരുന്നു...

Read More >>
#gascylinderexploded | ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം,9 പേർ ചികിത്സയിൽ

Dec 26, 2024 03:07 PM

#gascylinderexploded | ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം,9 പേർ ചികിത്സയിൽ

പരിക്കേറ്റവരെ കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആശുപത്രിയിൽ...

Read More >>
#attack | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്

Dec 26, 2024 02:27 PM

#attack | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്

അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തിൽ നടത്തിയ പരിപാടിയിൽ പ​ങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ...

Read More >>
Top Stories