#rescued | തെരഞ്ഞെടുപ്പ് പ്രചാരണം; പുന്നപ്പുഴ കടക്കുന്നതിനിടെ മന്ത്രി ഒ.ആര്‍ കേളുവും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി, രക്ഷപ്പെടുത്തി നാട്ടുകാർ

#rescued | തെരഞ്ഞെടുപ്പ് പ്രചാരണം; പുന്നപ്പുഴ കടക്കുന്നതിനിടെ മന്ത്രി ഒ.ആര്‍ കേളുവും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി, രക്ഷപ്പെടുത്തി നാട്ടുകാർ
Nov 10, 2024 09:38 AM | By VIPIN P V

മലപ്പുറം: (truevisionnews.com) തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ മന്ത്രി ഒ.ആര്‍ കേളുവും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലപ്പുറം വഴിക്കടവിൽ എത്തിയ മന്ത്രി ഒ ആർ കേളുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു നേതാക്കളുമാണ് ഇന്നലെ വൈകിട്ട് ചങ്ങാടത്തിൽ കുടുങ്ങിയത്.

വഴിക്കടവിലെ പുന്നപ്പുഴ കടക്കുന്നതിനിടെയാണ് മന്ത്രി ഒ.ആർ. കേളു ചങ്ങാടത്തിൽ കുടുങ്ങിയത്.

ചങ്ങാടത്തിൽ മറ്റ് എൽ.ഡി.എഫ് നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചങ്ങാടത്തിൽ പോകുന്നതിനിടെ മുന്നോട്ട നീങ്ങാനാകാതെ പുഴയിൽ കുടുങ്ങിപോവുകയായിരുന്നു.

സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും തണ്ടര്‍ബോള്‍ട്ട് സംഘവും ചേര്‍ന്ന് അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ മന്ത്രിയെയും മറ്റു നേതാക്കളെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.

2018ലെ പ്രളയത്തിലാണ് പുന്നപ്പുഴക്ക് കുറുകെയുള്ള പാലം തകർന്നത്.

ഇതോടെ പുഞ്ചക്കൊല്ലാ ആദിവാസി നഗറിലെ കുടുംബങ്ങൾ പുഴ കടക്കാൻ ഉപയോഗിക്കുന്നത് മുള ചങ്ങാടമാണ്. ഈ ചങ്ങാടത്തിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്.

#electioncampaign #crossing #Punnapuzha #Minister #ORKelu #LDF #leaders #got #stuck #rescued #locals

Next TV

Related Stories
#leopard | കോഴിക്കോട് പുലി ? പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

Nov 14, 2024 10:06 AM

#leopard | കോഴിക്കോട് പുലി ? പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

ഇന്നലെ കണ്ടപ്പൻചാൽ മിനി ഡാമിന് സമീപമാണ് പുലിയുടെ സാദൃശ്യമുള്ള ജീവിയെ...

Read More >>
#mtpadma |  അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്‌കാരം ഇന്ന്

Nov 14, 2024 09:14 AM

#mtpadma | അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്‌കാരം ഇന്ന്

കോഴിക്കോട്ടെ വസതിയിൽ പൊതുദർശനത്തിന് ശേഷമാകും...

Read More >>
#KERALARAIN |  സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌

Nov 14, 2024 08:51 AM

#KERALARAIN | സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം...

Read More >>
Top Stories