#fire | ബേപ്പൂർ ഹാര്‍ബറില്‍ ബോട്ടിന് തീ പിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികൾ പൊള്ളലേറ്റ് ചികിത്സയിൽ

#fire | ബേപ്പൂർ ഹാര്‍ബറില്‍ ബോട്ടിന് തീ പിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികൾ പൊള്ളലേറ്റ് ചികിത്സയിൽ
Nov 10, 2024 06:05 AM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടില്‍നിന്ന് തീ പടര്‍ന്ന് മത്സ്യത്തൊഴിലാളികളായ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു.

ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ശരീരമാസകലം പൊള്ളലേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവര്‍ക്കും 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബോട്ട് പൂര്‍ണമായി കത്തിനശിച്ചു.

ശനിയാഴ്ച രാത്രി 11.45-ഓടെ ബേപ്പൂര്‍ ഹാര്‍ബറില്‍ 'അഹല്‍ ഫിഷറീസ്' എന്ന ബോട്ടിലാണ് തീപ്പിടിത്തമുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എന്‍ജിനില്‍നിന്നാണ് തീപടര്‍ന്നത്.

ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇന്ധനം നിറച്ച ബോട്ടായതിനാല്‍ വളരെ വേഗം തീപടര്‍ന്നു.

തീപിടിച്ച ഭാഗം കരയിലേക്ക് വന്നത് വലിയ പരിഭ്രാന്തിയുണ്ടാക്കി. ഇതിനെ തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായി കത്തിനശിച്ചു.

രണ്ടുദിവസം മുന്‍പാണ് ബോട്ട് ബേപ്പൂരിലെത്തിയത്. മീഞ്ചന്ത,ബീച്ച്, നരിക്കുനി, മുക്കം എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍സ്ഥലത്തെത്തി.






#Boat #catches #fire #Beypur #Harbour #Two #fishermen #being #treated#burns

Next TV

Related Stories
#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

Nov 12, 2024 10:25 PM

#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

പിടിച്ചെടുത്ത വസ്‍തുക്കള്‍ ചൊവ്വ പകല്‍ തൊടുപുഴ ഫസ്റ്റ് ക്ലാസ് കോടതിയില്‍...

Read More >>
#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

Nov 12, 2024 10:19 PM

#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

വാർത്താസമ്മേളനം തുടരുന്നതിനിടെ പി.വി അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരോട് അൻവർ...

Read More >>
Top Stories










News from Regional Network