ചേലക്കര : (truevisionnews.com) വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തതിനു പിന്നിലെ ഉദ്ദേശമെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംഭവം ഗുരുതരമായ കാര്യമെന്നും, ഇത്തരം കാര്യങ്ങൾ സർക്കാർ അനുവദിക്കില്ലെന്നും വിശദമായ പരിശോധന വിജിലൻസ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര സർക്കാർ കേരളം നേരിട്ട ദുരന്തങ്ങളിൽ ഒരു സഹായവും ചെയ്തില്ലെന്നും, ലഭിക്കാൻ സാധ്യതയുള്ള സഹായങ്ങൾ മുടക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിനും ബിജെപിക്കും കേരളം നശിക്കട്ടെ എന്ന മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടാണ് കോൺഗ്രസിന്. തൃശൂർ സീറ്റിലെ അന്തർ നാടകങ്ങൾ പരസ്യമാണല്ലോ. കോൺഗ്രസിൻ്റെ 87000 ത്തോളം വോട്ട് എവിടെ പോയി? അതിന് പാഴൂർ പടി വരെ പോകേണ്ടതില്ല.
ആ വോട്ട് നേരെ അങ്ങോട്ട് പോയി. തൃശ്ശൂരിൽ എൽഡിഎഫിൻ്റെ വോട്ട് വർധിക്കുകയാണ് ചെയ്തത്.
കോൺഗ്രസ് വോട്ട് ചേർന്നപ്പോഴാണ് ബിജെപിക്ക് ജയിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
#Distribution #stale #rice #Wayanad #serious #incident #detailed #investigation #PinarayiVijayan