കൊച്ചി : (truevisionnews.com) ലൈംഗികാരോപണകേസിൽ നടൻ നിവിൻ പോളിക്ക് ആശ്വാസമാകുമ്പോൾ മൗനം പാലിച്ച് പരാതിക്കാരി. മാസങ്ങളോളം നീണ്ട പ്രത്യേക അന്വേഷണത്തിനൊടുവിലാണ് നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കിയത്.
കോതമംഗലം സ്വദേശിനിയായ യുവതിയാണ് നടനെതിരെ ആരോപണം ഉന്നയിച്ചത്. യുവതി നിലവിൽ വിദേശത്തായത് കൊണ്ടുതന്നെ പ്രതികരണം നൽകിയില്ല. വിദേശത്ത് ആണെന്ന് കാണിക്കുന്ന ഫേസ്ബുക്ക് വീഡിയോ പരാതിക്കാരി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര് ദുബായിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. കേസിലെ ആറാം പ്രതിയായിരുന്ന നിവിൻ .
മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരുന്നത്.
തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നത്.
പാസ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.
#NivinPauly #comforted #rape #case #young #woman #complainant #abroad #remains #silent