#Leopard | അർദ്ധരാത്രിയിൽ അപ്രതീക്ഷിതമായെത്തി; വാല്‍പ്പാറയിൽ ഹോം സ്‌റ്റേയിലെത്തിയത് പുലി

#Leopard | അർദ്ധരാത്രിയിൽ അപ്രതീക്ഷിതമായെത്തി; വാല്‍പ്പാറയിൽ ഹോം സ്‌റ്റേയിലെത്തിയത് പുലി
Nov 6, 2024 12:41 PM | By VIPIN P V

മലക്കപ്പാറ: (truevisionnews.com) വിനോദ സഞ്ചാര കേന്ദ്രമായ വാല്‍പ്പാറയിലെ ഹോം സ്‌റ്റേയില്‍ പുലി. വാല്‍പ്പാറ ടൗണിലെ കോ ഓപ്പറേറ്റീവ് കോളനിയലെ ഹോം സ്‌റ്റേയിലാണ് പുലി കയറിയത്.

പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പുറത്ത് ശബ്ദം കേട്ട ഹോം സ്‌റ്റേ ജീവനക്കാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഹോം സ്റ്റേയ്ക്ക് ചുറ്റും ഓടി നടക്കുന്ന പുലി മതിലിന് മുകളിൽ കയറിയിരിക്കുന്നതും വിശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ജനവാസ മേഖലിയിലിറങ്ങിയ പുലി വളര്‍ത്തുനായയെ കൊന്നതായാണ് റിപ്പോര്‍ട്ട്. പല സ്ഥലത്തും തിരച്ചില്‍ നടത്തിയെങ്കിലും കൂട് സ്ഥാപിച്ചിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്തായിരുന്നു പുലി ജാര്‍ഖണ്ഡ് സ്വദേശിയായ കുട്ടിയെ ആക്രമിച്ചുകൊന്നത്. അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്നു ആറ് വയസുകാരിയാണ് കൊല്ലപ്പെട്ടത്. കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സൂചിമല എസ്റ്റേറ്റ് പരിസരത്തുവെച്ചായിരുന്നു സംഭവം. അപ്‌സര ഖാത്തൂനാണ് മരിച്ചത്.

സംഭവത്തിന് പിന്നാലെ പ്രദേശത്തെ വന്യജീവി ശല്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ജനവാസ മേഖലയില്‍ പുലിയിറങ്ങിയത്.

#Midnight #arrived #unexpectedly #reached #homestay #Valpara

Next TV

Related Stories
#Beypurwaterfest | ബേപ്പൂർ വാട്ടർ ഫെസ്റ്റ്: വ്യോമസേന ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ ഇന്ന് വീണ്ടും;  രാവിലെ 11 നും വൈകീട്ട് 3 നും

Jan 3, 2025 06:53 AM

#Beypurwaterfest | ബേപ്പൂർ വാട്ടർ ഫെസ്റ്റ്: വ്യോമസേന ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ ഇന്ന് വീണ്ടും; രാവിലെ 11 നും വൈകീട്ട് 3 നും

കോസ്റ്റ്ഗാർഡ്, പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യ വിഭാഗം എന്നിവയുടെ യൂണിറ്റുകൾ എല്ലാം...

Read More >>
#PPKrishnan | ആദ്യകാല കമ്മ്യൂണിസ്റ്റ് പാച്ചേരിയിലെ പി പി കൃഷ്ണൻ അന്തരിച്ചു

Jan 3, 2025 06:35 AM

#PPKrishnan | ആദ്യകാല കമ്മ്യൂണിസ്റ്റ് പാച്ചേരിയിലെ പി പി കൃഷ്ണൻ അന്തരിച്ചു

മാച്ചേരി വണ്ടിയാല മേഖലയിൽ പാർട്ടി കെട്ടിപടുക്കുന്നതിൽ മുൻനിരയിൽ...

Read More >>
#Train | റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവെ ട്രെയിൻ വന്നത് അറിഞ്ഞില്ല; ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

Jan 3, 2025 06:28 AM

#Train | റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവെ ട്രെയിൻ വന്നത് അറിഞ്ഞില്ല; ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു....

Read More >>
 #arrest | ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്താൻ ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 74കാരൻ പിടിയിൽ

Jan 3, 2025 06:16 AM

#arrest | ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്താൻ ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 74കാരൻ പിടിയിൽ

ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍...

Read More >>
#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

Jan 2, 2025 11:05 PM

#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ശക്തമായി. ഇക്കാര്യം സ്ഥിരീകരിച്ച് ജിസിഡിഎ രംഗത്തെത്തിയിരുന്നു. ഇതിന്...

Read More >>
Top Stories