#sandeepwarier | ‘തുറന്നുപറച്ചിൽ ആലോചിച്ചടുത്ത തീരുമാനം; അപമാനിച്ചത് സി കൃഷ്ണകുമാർ കൂടി അറിഞ്ഞ്’ -സന്ദീപ് വാര്യർ

#sandeepwarier | ‘തുറന്നുപറച്ചിൽ ആലോചിച്ചടുത്ത തീരുമാനം; അപമാനിച്ചത് സി കൃഷ്ണകുമാർ കൂടി അറിഞ്ഞ്’ -സന്ദീപ് വാര്യർ
Nov 5, 2024 07:22 AM | By Athira V

( www.truevisionnews.com) ബിജെപിയെ പ്രതിസന്ധിയിലാക്കിയ സന്ദീപ് വാര്യരുടെ തുടർനീക്കങ്ങൾ ഇന്നറിയാം. പാർട്ടി വിടില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം

നേതൃത്വത്തിനെതിരായ തന്റെ തുറന്നുപറച്ചിൽ ആലോചിച്ചെടുത്ത തീരുമാനമെന്ന് സന്ദീപ് വാര്യർ. അതിൽ എന്തു നഷ്ടം വന്നാലും താൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ആർഎസ്എസ് നേതാവ് ജയകുമാർ വ്യക്തിപരമായി അടുപ്പമുള്ളയാളാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. അദ്ദേഹത്തിന്റെ മുൻപിൽ വാതിൽ കൊട്ടിയടക്കാൻ കഴിയില്ല.

അദ്ദേഹത്തിന് കൂടി അറിയുന്ന കാര്യങ്ങളാണ് താൻ പറഞ്ഞത്. എന്ത് ചർച്ച ചെയ്തു എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

സി രഘുനാഥ് കൃഷ്ണകുമാറിന്റെ ഏറ്റവും അടുത്ത ആൾ. കെ സുരേന്ദ്രനോ, ശോഭാസുരേന്ദ്രനോ പാലക്കാട് സ്ഥാനാർത്ഥിയാകണമെന്നാണ് താൻ നേതാക്കളോട് പറഞ്ഞത്. കൃഷ്ണകുമാർ നിരവധി തെരഞ്ഞെടുപ്പുകൾ മത്സരിച്ചു പരാജയപ്പെട്ടയാളാണ്.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അസംബ്ലി മണ്ഡലത്തിൽ 9000 വോട്ടിനാണ് പിറകിൽ പോയത്. ഫ്രഷ് സ്ഥാനാർത്ഥിയാണെങ്കിൽ എളുപ്പം വിജയിക്കാമായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു.

സി കൃഷ്ണകുമാർ കൂടി അറിഞ്ഞാണ് തന്നെ അപമാനിച്ചതെന്ന് കരുതുന്നുവെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. താൻ ഈ ഉപതിരഞ്ഞെടുപ്പിൽ എവിടെയും പ്രചാരണത്തിന് പോകില്ലെന്ന് സന്ദീപ് വ്യക്തമാക്കി. അടിക്കടി വാക്കു മാറ്റിപ്പറയുന്ന ആളല്ല താൻ എന്നും സന്ദീപ് വാര്യർ പറഞ്ഞു.

അതേസമയം സന്ദീപ് വാര്യർ പോകുന്നെങ്കിൽ പോകട്ടെയെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. സന്ദീപ് വാര്യർ സ്വയം പോയില്ലെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷം നടപടിയെടുക്കും. സന്ദീപ് വാര്യർ ഉയർത്തിയ ആരോപണങ്ങൾ കെ സുരേന്ദ്രനെതിരെ ആയുധമാക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം.

#sandeepwarier #said #open #statement #against #bjp #leadership #deliberate #decision

Next TV

Related Stories
#chandyoommen | 'അതെന്താണെന്ന് അറിയില്ല', 'പാലക്കാട്ട് എല്ലാവര്‍ക്കും ചുമതല നല്‍കി, എനിക്ക് ഒന്നും തന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

Dec 10, 2024 09:57 AM

#chandyoommen | 'അതെന്താണെന്ന് അറിയില്ല', 'പാലക്കാട്ട് എല്ലാവര്‍ക്കും ചുമതല നല്‍കി, എനിക്ക് ഒന്നും തന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്ന് അദ്ദേഹം...

Read More >>
#BJP | ശോഭാസുരേന്ദ്രനും എൻ ശിവരാജനും വിമർശനം; ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു

Dec 1, 2024 11:40 AM

#BJP | ശോഭാസുരേന്ദ്രനും എൻ ശിവരാജനും വിമർശനം; ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു

വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശം. പരസ്യപ്രസ്താവനയുടെ പേരിൽ എൻ ശിവരാജന് എതിരെയും റിപ്പോർട്ടിൽ...

Read More >>
#Epjayarajan | ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; വീണ്ടും അന്വേഷണം നടത്താൻ  കോട്ടയം എസ്.പിക്ക് നിർദേശം

Nov 28, 2024 06:26 AM

#Epjayarajan | ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; വീണ്ടും അന്വേഷണം നടത്താൻ കോട്ടയം എസ്.പിക്ക് നിർദേശം

നിലവിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒഴിവാക്കിയതിന് ശേഷമാണ് വീണ്ടും അന്വേഷണം നടത്താനുള്ള...

Read More >>
#ksurendran | ‘ഒരുത്തനെയും വെറുതെ വിടില്ല', മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

Nov 27, 2024 01:24 PM

#ksurendran | ‘ഒരുത്തനെയും വെറുതെ വിടില്ല', മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും...

Read More >>
Top Stories