#shibinmurdercase | നാദാപുരം തൂണേരിയിലെ ഷിബിൻ വധകേസ്; വിദേശത്തുള്ള മുഖ്യപ്രതിയെ നാട്ടിലെത്തിക്കാൻ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കം

#shibinmurdercase | നാദാപുരം തൂണേരിയിലെ ഷിബിൻ വധകേസ്; വിദേശത്തുള്ള മുഖ്യപ്രതിയെ നാട്ടിലെത്തിക്കാൻ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കം
Nov 4, 2024 10:52 PM | By Athira V

നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com ) തൂണേരി വെള്ളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി.കെ. ഷിബിൻ വധക്കേസിൽ കോടതി ശിക്ഷിച്ച മുഖ്യപ്രതിയെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ പോലീസ് നിയമ നടപടി തുടങ്ങി.

കേസിൽ ഒന്നാം പ്രതിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ തൂണേരി തെയ്യമ്പാടി വീട്ടിൽ ഇസ്മയിലിനെയാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ നാദാപുരം പോലീസ് നിയമോപദേശം തേടി.

പ്രതിക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് നീക്കം. ഇതിനായി അഭ്യന്തരവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

2016 ൽ കോഴിക്കോട് എരഞ്ഞിപ്പാലം ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ട പ്രതികളിൽ ഏഴ് പേരെ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയും ഒക്ടോബർ മാസം 15 ന് ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

തെയ്യമ്പാടി ഇസ്മയിൽ ഒഴികെയുള്ള ആറ് പ്രതികൾ കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ വിദേശത്ത് നിന്ന് നാട്ടിലെത്തിയിരുന്നു.

ആറ് പ്രതികളും ഒരുമിച്ചാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പേർക്കെതിരെയും കോടതി വാറൻ്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് നാദാപുരം പോലീസ് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇതാടെ വിമാനത്താവളത്തിൽ എത്തിയ ആറ് പ്രതികളെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് നാദാപുരം പോലീസിന് കൈമാറുകയായിരുന്നു.

പോലീസ് പ്രതികളെ എരഞ്ഞിപ്പാലം വിചാരണ കോടതി ജഡ്ജ് മുമ്പാകെ ഹാജരാക്കി റിമാന്റ്റ് ചെയ്ത ശേഷം ഹൈക്കോടതിയിൽ ഹാജരാക്കുകയായിരുന്നു.

എന്നാൽ മുഖ്യപ്രതിയായ ഇസ്മയിൽ വിദേശത്ത് തന്നെ തുടരുകയായിരുന്നു. ദുബായിൽ ബിസിനസ് നടത്തുന്ന പ്രതിക്ക് 15 ന് നാട്ടിലെത്താനാവില്ലെന്നും വൈകാതെ കോടതിയിൽ കീഴടങ്ങാമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചത്.

ഇസ്മായിലിന്റെ അഭാവത്തിലും കോടതി മറ്റ് പ്രതികൾക്കൊപ്പം ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷ പ്രഖ്യാപിച്ച് രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും എത്താതായതോടെയാണ് പ്രതിയെ നാട്ടിലെത്തിക്കാൻ പോലീസും പ്രോസിക്യൂഷനും നടപടികൾ ആരംഭിച്ചത്.

കോടതി ശിക്ഷ വിധിച്ച അന്ന് തന്നെ മറ്റ് പ്രതികളെ ജയിലിൽ അടച്ചിരുന്നു. നിലവിൽ കോഴിക്കോട് ജില്ല ജയിലിലാണ് പ്രതികൾ കഴിയുന്നത്. നിലവിൽ ഇസ്മയിലിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും വാറന്റും നിലവിൽ ഉണ്ട്.

#Shibin #murder #case #Nadapuram #Thuneri #police #have #started #action #bring #main #accused #who #is #abroad #country

Next TV

Related Stories
#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

Dec 27, 2024 07:34 AM

#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

കാലിനും തലയ്ക്കും കൈക്കും സാരമായ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

Dec 27, 2024 07:18 AM

#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് വിമർശനങ്ങളുന്നയിച്ച് സാഹചര്യം വഷളാക്കണ്ടെന്നാണ് സിപിഎമ്മിന്റെ നിലവിലെ...

Read More >>
#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

Dec 27, 2024 07:03 AM

#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരൻ...

Read More >>
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
#arrest |  ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

Dec 27, 2024 05:57 AM

#arrest | ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്...

Read More >>
Top Stories