#accident | വാതില്‍ അടയ്ക്കാതെ സ്വകാര്യ ബസിന്റെ ഓട്ടം; ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യുവതിക്ക് പരിക്ക്

#accident | വാതില്‍ അടയ്ക്കാതെ സ്വകാര്യ ബസിന്റെ ഓട്ടം; ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യുവതിക്ക് പരിക്ക്
Nov 4, 2024 08:35 PM | By Athira V

തൃശ്ശൂർ: ( www.truevisionnews.com) വാതില്‍ അടയ്ക്കാതെ ഓടികൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യുവതിക്ക് പരിക്കേറ്റു. ചേറ്റുവ പച്ചാമ്പുള്ളി വീട്ടില്‍ ഗ്രീഷ്മയ്ക്കാണ് (26) പരിക്കേറ്റത്.

തിങ്കളാഴ്ച വൈകുന്നേരം 3.45ഓടെയാണ് അപകടമുണ്ടായത്. ഗുരുവായൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എസ്.എന്‍.ട്രാന്‍സ്‌പോര്‍ട്ട് ബസില്‍നിന്നാണ് ഗ്രീഷ്മ തെറിച്ചുവീണത്. ബസിന്റെ മുൻ വാതിൽ അടച്ചിരുന്നില്ല.

ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ആളെ കയറ്റിയ ബസ് തെക്കെ ബൈപ്പാസിലെ വളവിലെത്തിയപ്പോഴാണ് തുറന്നു കിടന്നിരുന്ന മുന്‍വാതിലിലൂടെ ഗ്രീഷ്മ പുറത്തേക്ക് തെറിച്ചുവീണത്.

മുഖത്തും കൈയ്ക്കും താടിയെല്ലിനും പരിക്കേറ്റ ഗ്രീഷ്മയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. മലപ്പുറം ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സാണ് ഗ്രീഷ്മ.

ജോലി ചെയ്യുന്ന ബിയ്യം ഹെല്‍ത്ത് സെന്ററില്‍നിന്ന് ചേറ്റുവയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

#Running #private #bus #without #closing #door #woman #injured #after #falling #out #bus

Next TV

Related Stories
#PPKrishnan | ആദ്യകാല കമ്മ്യൂണിസ്റ്റ് പാച്ചേരിയിലെ പി പി കൃഷ്ണൻ അന്തരിച്ചു

Jan 3, 2025 06:35 AM

#PPKrishnan | ആദ്യകാല കമ്മ്യൂണിസ്റ്റ് പാച്ചേരിയിലെ പി പി കൃഷ്ണൻ അന്തരിച്ചു

മാച്ചേരി വണ്ടിയാല മേഖലയിൽ പാർട്ടി കെട്ടിപടുക്കുന്നതിൽ മുൻനിരയിൽ...

Read More >>
#Train | റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവെ ട്രെയിൻ വന്നത് അറിഞ്ഞില്ല; ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

Jan 3, 2025 06:28 AM

#Train | റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവെ ട്രെയിൻ വന്നത് അറിഞ്ഞില്ല; ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു....

Read More >>
 #arrest | ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്താൻ ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 74കാരൻ പിടിയിൽ

Jan 3, 2025 06:16 AM

#arrest | ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്താൻ ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 74കാരൻ പിടിയിൽ

ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍...

Read More >>
#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

Jan 2, 2025 11:05 PM

#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ശക്തമായി. ഇക്കാര്യം സ്ഥിരീകരിച്ച് ജിസിഡിഎ രംഗത്തെത്തിയിരുന്നു. ഇതിന്...

Read More >>
Top Stories