ആലപ്പുഴ: (truevisionnews.com) ആലപ്പുഴ ബീച്ചിൽ ബൈപ്പാസിന്റെ പില്ലറിനു സമീപമുള്ള കോൺക്രീറ്റ് സ്ലാബിൽ കിടക്കുകയായിരുന്നയാളുടെ കാലു തല്ലിയൊടിച്ച കേസിലെ പ്രതി പിടിയിൽ.
റെയിൽവേ സ്റ്റേഷൻ വാർഡിൽ പുത്തൻ വീട്ടിൽ കവി എന്നുവിളിക്കുന്ന മോഹനനാണ് (53) പോലീസ് പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ബീച്ചിനു സമീപമുള്ള ബൈപ്പാസിന്റെ 60-ാം നമ്പർ പില്ലറിനു സമീപമുള്ള കോൺക്രീറ്റ് സ്ലാബിൽ കിടക്കുകയായിരുന്ന റെയിൽവേ സ്റ്റേഷൻ വാർഡിൽ വാടകയ്ക്കു താമസിക്കുന്ന ബിജുവിന്റെ കാലാണ് ഇരുമ്പു കമ്പിവടി ഉപയോഗിച്ച് മോഹനൻ തല്ലിയൊടിച്ചത്.
പ്രതിയും ബിജുവും തമ്മിലുള്ള മുൻവൈരാഗ്യമാണ് കാലു തല്ലിയൊടിക്കാൻ കാരണമായത്.
സൗത്ത് പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ. കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. നാല് അബ്കാരി കേസുകളിൽ പ്രതിയാണ് മോഹനൻ.
#leg #one #lying #near #beach #beaten #Accused #custody