#Nileswaramfireworksaccident | നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി

#Nileswaramfireworksaccident | നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി
Nov 3, 2024 09:12 AM | By Jain Rosviya

കാസര്‍കോട്: (truevisionnews.com) നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി.

ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയുടെ വിധിയാണ് ജില്ലാ സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തത്.

ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചന്ദ്രശേഖരനും ഭരതനും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ജാമ്യത്തിന് ആരുമെത്താത്തതിനാല്‍ രാജേഷിന് പുറത്തിറങ്ങാനായില്ല.

കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം.

പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിക്കുകയും ചെയ്തു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് മരിച്ചത്.

#Nileswaram #fireworks #accident #bail #those #arrested #cancelled

Next TV

Related Stories
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 10:00 PM

#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ...

Read More >>
#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Dec 26, 2024 10:00 PM

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ...

Read More >>
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
Top Stories