#welfarepension | ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു: വിതരണം ബുധനാഴ്ച മുതലെന്ന് ധനമന്ത്രി

#welfarepension | ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു: വിതരണം ബുധനാഴ്ച മുതലെന്ന് ധനമന്ത്രി
Nov 1, 2024 02:41 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.

ബുധനാഴ്‌ച മുതൽ തുക പെൻഷൻകാർക്കു കിട്ടിത്തുടങ്ങുമെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്കു സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഈ സർക്കാർ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.

സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിക്ക് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനം മാത്രമാണ്‌ കേന്ദ്ര വിഹിതം.

62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കുന്നത്‌.

കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌ 1600 രൂപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനമാണ് കണ്ടെത്തുന്നത്.

കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 400 കോടിയോളം രൂപ ഒക്ടോബർ വരെ കുടിശികയുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

#One #more #installment #welfarepension #sanctioned #FinanceMinister #disbursement #Wednesday

Next TV

Related Stories
#jinshaganga | മലയാളമല്ല മലയാളിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത് - ജിൻഷ ഗംഗ

Nov 1, 2024 05:51 PM

#jinshaganga | മലയാളമല്ല മലയാളിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത് - ജിൻഷ ഗംഗ

നാട്ടിൻപുറങ്ങളിലും മറ്റും പ്രയോഗത്തിലുള്ള പല വാക്കുകളും ഇല്ലാതായി പോകുമോ എന്ന ആശങ്കയുണ്ടെന്ന് ജിൻഷ...

Read More >>
#vsivankutty | 'സ്വയം രാജാവാണെന്നാണ് ധാരണ', ഒരു കേന്ദ്രമന്ത്രിയുടെ വായില്‍ നിന്ന് വരേണ്ട വാക്കുകളല്ല;  'ഒറ്റ തന്ത' പ്രയോഗത്തില്‍ മാപ്പു പറയണമെന്ന്  മന്ത്രി വി ശിവന്‍കുട്ടി

Nov 1, 2024 05:36 PM

#vsivankutty | 'സ്വയം രാജാവാണെന്നാണ് ധാരണ', ഒരു കേന്ദ്രമന്ത്രിയുടെ വായില്‍ നിന്ന് വരേണ്ട വാക്കുകളല്ല; 'ഒറ്റ തന്ത' പ്രയോഗത്തില്‍ മാപ്പു പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

എസ്.എസ്.എല്‍.സി- ഹയര്‍സെക്കന്ററി പരീക്ഷ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

Read More >>
#KNBALAGOPALAN | പൂരത്തിന് ആംബുലൻസിൽ എത്തിയത് കേന്ദ്ര മന്ത്രിയായിട്ടും ഓർമ്മയില്ലേ? സുരേഷ് ഗോപിയെ പരിഹസിച്ച് കെ എൻ ബാലഗോപാൽ

Nov 1, 2024 05:08 PM

#KNBALAGOPALAN | പൂരത്തിന് ആംബുലൻസിൽ എത്തിയത് കേന്ദ്ര മന്ത്രിയായിട്ടും ഓർമ്മയില്ലേ? സുരേഷ് ഗോപിയെ പരിഹസിച്ച് കെ എൻ ബാലഗോപാൽ

തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയത് കേന്ദ്ര മന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ഓർമ്മയില്ലേയെന്ന് ബാലഗോപാൽ...

Read More >>
#accident | ലോട്ടറി അടിച്ച തുക കൈപറ്റി ഒരാഴ്ച പിന്നിടുന്നത് മുൻപ് വയോധികന് ദാരുണാന്ത്യം

Nov 1, 2024 04:54 PM

#accident | ലോട്ടറി അടിച്ച തുക കൈപറ്റി ഒരാഴ്ച പിന്നിടുന്നത് മുൻപ് വയോധികന് ദാരുണാന്ത്യം

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇരുപത്തി ഒന്‍പതാം തീയതി മരണത്തിന് കീഴടങ്ങുകയായിരുന്നു....

Read More >>
#missing | 15 കാരനെ കാണാതായതായി പരാതി, അന്വേഷണം ആരംഭിച്ചു

Nov 1, 2024 04:29 PM

#missing | 15 കാരനെ കാണാതായതായി പരാതി, അന്വേഷണം ആരംഭിച്ചു

വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്ന് മാതാവ് പറയുന്നു....

Read More >>
Top Stories