കൊയിലാണ്ടി: (truevisionnews.com) കോതമംഗലം മഹാവിഷ്‌ണു ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിന് മുൻവശത്തെ കല്യാണ മണ്ഡപത്തിലെ ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിച്ചത്.
ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടന്നതെന്ന് ക്ഷേത്ര ജീവനക്കാർ പറഞ്ഞു.
ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ അവധിയിലാണ്. പകരം രാത്രി 12 മണിവരെ ഒരാൾ ക്ഷേത്രത്തിലുണ്ടായിരുന്നു. പുലർച്ചെ 2.55ന് കൊയിലാണ്ടി പൊലീസ് പട്രോളിങ്ങിനിടെയാണ് മോഷണം നടന്നതായി കണ്ടത്.
ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ചില്ലറ പൈസ ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. പൊലീസ് ക്ഷേത്രഭാരവാഹികളെ വിളിച്ചുവരുത്തുകയായിരുന്നു.
എത്ര രൂപ നഷ്ടമായെന്ന് വ്യക്തമല്ല. രണ്ടുമാസം മുമ്പാണ് ഭണ്ഡാരം തുറന്ന് പണമെടുത്തതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.
കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
#Koilandy #Kothamangalam #MahaVishnutempleburglary #theft