#sexualassult | ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും

#sexualassult | ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും
Oct 31, 2024 09:24 AM | By Jain Rosviya

കോട്ടയം: (truevisionnews.com)പാലായിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

വിഴിഞ്ഞം സ്വദേശി യഹിയ ഖാനെയാണ് ശിക്ഷിച്ചത്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം 12 വർഷം കഴിഞ്ഞാണ് വീണ്ടും പൊലീസ് പിടിയിലായത്.

20 വയസ് പ്രായമുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെയാണ് യഹിയാ ഖാൻ ക്രൂരമായി പീഡിപ്പിച്ചത്.

16 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2008 ജൂൺ 17നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്ത് നിന്ന് പാത്രക്കച്ചവടത്തിനാണ് പ്രതി പാലായിൽ എത്തിയത്.

വീടുകൾ കയറി ഇറങ്ങി പാത്രം കച്ചവടം ചെയ്തിരുന്ന യഹിയാ ഖാൻ പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കി അകത്ത് കയറുകയായിരുന്നു.

പെൺകുട്ടിയോട് കുടിക്കാൻ വെളളം ചോദിച്ച ശേഷമാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു.

എന്നാൽ കേസിൽ ജാമ്യം കിട്ടിയ യഹിയാ ഖാൻ 2012ൽ വിദേശത്തേക്ക് കടന്നു. വ്യാജ പാസ്പോർട്ട് ഉണ്ടാക്കിയാണ് ഒളിവിൽ പോയത്.

വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ പ്രതി ഷാർജയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ പൊലീസ് ഇന്റർ പോളിന്റെ സഹായം തേടി.

അങ്ങനെ ആറ് മാസം മുമ്പ് ഇയാളെ നാട്ടിലെത്തിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് പുറമെ പട്ടിക ജാതി പീഡന നിരോധന നിയത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

#differently #abled #woman #tortured #bailed #sunk #abroad #15 #years #rigorous #imprisonment #fine #accused

Next TV

Related Stories
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 10:00 PM

#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ...

Read More >>
#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Dec 26, 2024 10:00 PM

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ...

Read More >>
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
Top Stories