#KSRTCBus | അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ടു; കോഴിക്കോട് സ്വദേശിയായ യുവതിക്ക് തമിഴ്നാട് സർക്കാർ ബസിൽ ദുരനുഭവം

#KSRTCBus | അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ടു; കോഴിക്കോട് സ്വദേശിയായ യുവതിക്ക് തമിഴ്നാട് സർക്കാർ ബസിൽ ദുരനുഭവം
Oct 30, 2024 08:48 PM | By VIPIN P V

തമിഴ്നാട് : (truevisionnews.com) മലയാളി യുവതിയെ തമിഴ്നാട് സർക്കാർ ബസിൽ നിന്നും ജീവനക്കാർ അർധരാത്രി നടുറോഡിൽ ഇറക്കിവിട്ടതായി പരാതി.

അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴാണ് സംഭവം.

ദേശീയപാതയിൽ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതം അല്ലെന്ന് സ്വാതിഷ കെഞ്ചിപ്പറഞ്ഞിട്ടും ജീവനക്കാർ വഴങ്ങിയില്ല.

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇഷ്ടമുള്ളത് ചെയ്തോളൂ എന്നായിരുന്നു ബസ് ജീവനക്കാരുടെ മറുപടി. ജോലി ചെയ്യുന്ന കോളേജിന് സമീപം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ മോശമായി സംസാരിക്കുകയും ചെയ്തു എന്ന് സ്വാതിഷ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജിൽ അധ്യാപികയാണ് സ്വാതിഷ. എസ്ഇറ്റിസി അധികൃതർക്ക് പരാതി നൽകിയതായി സ്വാതിഷ അറിയിച്ചു.

ഭയപ്പെടുത്തിയ അനുഭവമെന്ന് യുവതി പ്രതികരിച്ചു. പതിവായി ബസുകളും ലോറികളും നിർത്തിയിട്ട് ജീവനക്കാർ മദ്യപിക്കാറുള്ള

സ്ഥലത്താണ് ഇറക്കിവിട്ടത്. അലറി വിളിച്ചാൽ പോലും രക്ഷപ്പെടുത്താൻ ആരും വരാത്ത സ്ഥലമായിരുന്നു. ഏറെ ഭയത്തോടെയാണ് ഹോസ്റ്റലിലേക്ക് നടന്നതെന്നും അധ്യാപികയായ സ്വാതിഷ പറഞ്ഞു.

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ തന്നെ അധിക്ഷേപിക്കുകയാണ് ബസ് ജീവനക്കാർ ചെയ്തത്. വീഡിയോ റെക്കോർഡ് ചെയ്‌തെന്ന് പറഞ്ഞപ്പോൾ നിങ്ങളെ കൊണ്ടാവുന്നത് ചെയ്തോളൂ എന്നായിരുന്നു മറുപടി.

തന്റെ പല വിദ്യാർഥികളും സമാനമായ ദുരനുഭവം നേരിട്ടിട്ടുണ്ടെന്നും രാത്രിയിൽ എന്തിന് യാത്ര ചെയുന്നു എന്നാണ് പലപ്പോഴും കണ്ടക്ടർമാർ ചോദിക്കുന്നതെന്നും യുവതി പറഞ്ഞു. എസ്ഇറ്റിസി അവഗണിച്ചാൽ മുഖ്യമന്ത്രി സ്റ്റാലിന് പരാതി നൽകുമെന്നും സ്വാതിഷ അറിയിച്ചു.

#Droppedoff #middle #night #woman #Kozhikode #unfortunate #experience #TamilNadu #governmentbus

Next TV

Related Stories
#NarendraModi  | വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ല  - നരേന്ദ്ര മോദി

Nov 24, 2024 03:04 PM

#NarendraModi | വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ല - നരേന്ദ്ര മോദി

വഖഫ്​ സ്വത്തുക്കൾ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട്​ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തുല്യതയുടെയും മതേതരത്വത്തിൻറെയും തത്വങ്ങളുമായി...

Read More >>
#Manipur | മണിപ്പൂരിൽ അക്രമങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ച  വേണ്ട ,ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിന്

Nov 24, 2024 08:42 AM

#Manipur | മണിപ്പൂരിൽ അക്രമങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ച വേണ്ട ,ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിന്

യുണിഫൈഡ് കമാൻഡിന്റെ സമ്പൂർണ ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിനായിരിക്കുമെന്നുംയൂണിഫൈഡ് കമാൻഡിന്റെ തലവനായ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ്...

Read More >>
#narendramodi |   'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

Nov 23, 2024 09:22 PM

#narendramodi | 'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഞങ്ങളുടെ സഖ്യം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ്...

Read More >>
#priyankagandhi |  'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

Nov 23, 2024 04:29 PM

#priyankagandhi | 'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ...

Read More >>
 #Crime | അമ്മയോട് മോശമായി പെരുമാറിയെന്നാരോപണം; പാൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

Nov 23, 2024 09:29 AM

#Crime | അമ്മയോട് മോശമായി പെരുമാറിയെന്നാരോപണം; പാൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

കോടാലി ഉപയോഗിച്ച് പങ്കജിനെ ആക്രമിക്കുകയും തലയിലും കഴുത്തിലും മാരകമായി മർദ്ദിക്കുകയും...

Read More >>
#arrest | ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ  ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി, വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

Nov 23, 2024 09:29 AM

#arrest | ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി, വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​ന വി​വ​രം...

Read More >>
Top Stories