കൊല്ലം: (truevisionnews.com)കരുനാഗപ്പള്ളിയിൽ വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കാർത്തികപ്പള്ളി കാപ്പിൽ സ്വദേശികളായ ഹാരി ജോൺ, അമിതാഭ് ചന്ദ്രൻ എന്നിവരാണ് പ്രതികൾ.
കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ലതീഷ് എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 10 ലിറ്റർ വ്യാജ മദ്യം പിടികൂടുകയും തുടർന്ന് നടന്ന പരിശോധനയിൽ രണ്ടാം പ്രതി അമിതാഭ് ചന്ദ്രന്റെ വീടിന്റെ കോമ്പൗണ്ടിൽ നിന്നും 100 ലിറ്റർ വ്യാജ മദ്യം കൂടി കണ്ടെടുക്കുകയുമായിരുന്നു.
മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബൈക്ക് എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
റെയ്‌ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) അജയകുമാർ.പി.എ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അഭിലാഷ്.ജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്യാംദാസ് എസ്, കിഷോർ എസ്, ചാൾസ് എച്ച്, അൻസാർ ബി, ജിനു തങ്കച്ചൻ, രജിത്ത് കെ പിള്ള, നിധിൻ ശ്രെയസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മോളി വി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ(ഗ്രേഡ്) അബ്‌ദുൾ മനാഫ് എ എന്നിവരും പങ്കെടുത്തു.
#During #excise #inspection #110 #liters #fake #liquor #fake #labels #seized #Two #people #arrested