#MithunChakraborthy | സിംഹാസനത്തിലേക്ക് വിജയിച്ചുകയറാനായി എന്തും ചെയ്യും, 'വെട്ടിയരിഞ്ഞ് കുഴിച്ച് മൂടും'; അമിത്ഷായുടെ സാന്നിധ്യത്തിൽ വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി. നേതാവ്

#MithunChakraborthy | സിംഹാസനത്തിലേക്ക് വിജയിച്ചുകയറാനായി എന്തും ചെയ്യും, 'വെട്ടിയരിഞ്ഞ് കുഴിച്ച് മൂടും'; അമിത്ഷായുടെ സാന്നിധ്യത്തിൽ വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി. നേതാവ്
Oct 28, 2024 03:50 PM | By VIPIN P V

കൊല്‍ക്കത്ത: (truevisionnews.com) പശ്ചിമ ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പി. നേതാവിന്റെ വിദ്വേഷ പ്രസംഗം.

സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്തമാസം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീറിനെതിരെ ബി.ജെ.പി. നേതാവും നടനുമായ മിഥുന്‍ ചക്രബര്‍ത്തിയുടെ വിദ്വേഷ പ്രസംഗം നടത്തിയത്‌ 'ഇവിടെ 70 ശതമാനം മുസ്‌ലിങ്ങളും 30 ശതമാനം ഹിന്ദുക്കളുമാണെന്നും അവരെ വെട്ടി ഭാഗീരഥിയിലെറിയുമെന്നുമാണ് ഒരു നേതാവ് പ്രസംഗിച്ചത്.

ഇതേക്കുറിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി എന്തെങ്കിലും പറയുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവര്‍ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ പറയുന്നു. നമ്മള്‍ അവരെ വെട്ടി കുഴിച്ച് മൂടും.' -മിഥുന്‍ ചക്രബര്‍ത്തി പറഞ്ഞു.

'ഞാന്‍ മുഖ്യമന്ത്രിയല്ല. പക്ഷേ ഞാനിത് പറയുന്നു. ബംഗാളിന്റെ സിംഹാസനത്തിലേക്ക് വിജയിച്ചുകയറാനായി നമ്മള്‍ എന്തും ചെയ്യും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ സിംഹാസനം ബി.ജെ.പിയുടെ പക്കലാണ് ഉണ്ടാകുക.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഞാനിത് പറയുന്നത്. നമ്മള്‍ എന്തും ചെയ്യും.' -74-കാരനായ മിഥുന്‍ ചക്രബര്‍ത്തി രോഷത്തോടെ പറഞ്ഞു.

'ഞങ്ങള്‍ നിങ്ങളെ വെട്ടിയരിയും, പക്ഷേ ഭാഗീരഥിയില്‍ എറിയില്ല. കാരണം ആ നദി ഞങ്ങളുടെ മാതാവാണ്. പകരം മണ്ണിലേക്കാണ് നിങ്ങളെ വെട്ടിയെറിയുക' -മിഥുന്‍ ചക്രബര്‍ത്തി പറഞ്ഞു.

അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ പുഞ്ചിരിയോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിരുന്നത്. ഈ മാസം ആദ്യമാണ് മിഥുന്‍ ചക്രബര്‍ത്തിയെ ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് നല്‍കി ആദരിച്ചത്‌.

#do #anything #succeed #throne #cut #dig #cover #MithunChakraborthy #hate #speech #AmitShah presence

Next TV

Related Stories
#hospitalised | ഉച്ച കഴിഞ്ഞതോടെ കടുത്ത ചുമയും ശ്വാസ തടസവും; തെലങ്കാന സ്കൂളിലെ 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ

Oct 28, 2024 04:51 PM

#hospitalised | ഉച്ച കഴിഞ്ഞതോടെ കടുത്ത ചുമയും ശ്വാസ തടസവും; തെലങ്കാന സ്കൂളിലെ 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ

അടുത്തിടെ സ്കൂളിന് സമീപമുള്ള കൃഷിയിടങ്ങളിൽ കീടനാശിനി പ്രയോഗിച്ചിരുന്നുവെന്നും ഇതാകാം വിദ്യാർത്ഥികൾക്ക് ശ്വാസ തടസം അനുഭവപ്പെടാൻ...

Read More >>
#momos | മോമോസ് കഴിച്ച് സ്ത്രീ മരിച്ചു; 20 പേർ ആശുപത്രിയിൽ

Oct 28, 2024 03:46 PM

#momos | മോമോസ് കഴിച്ച് സ്ത്രീ മരിച്ചു; 20 പേർ ആശുപത്രിയിൽ

ബഞ്ചാര ഹിൽസിലെ നന്ദി നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങൾ...

Read More >>
#attack | പരിശോധിക്കാനായി ബൈക്ക് തടഞ്ഞ പോലീസുകാരെ ആക്രമിച്ചു,  അച്ഛനും മകനും അറസ്റ്റില്‍

Oct 28, 2024 01:42 PM

#attack | പരിശോധിക്കാനായി ബൈക്ക് തടഞ്ഞ പോലീസുകാരെ ആക്രമിച്ചു, അച്ഛനും മകനും അറസ്റ്റില്‍

പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും എസ്.എച്ച്.ഒയേയും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ശാരീരികമായി...

Read More >>
#tvk | ടി.വി.കെ സമ്മേളനത്തിന് എത്തിയവരുടെ കാർ അപകടത്തിൽപ്പെട്ട്  രണ്ട് മരണം, 120 പേർ കുഴഞ്ഞുവീണു

Oct 28, 2024 12:07 PM

#tvk | ടി.വി.കെ സമ്മേളനത്തിന് എത്തിയവരുടെ കാർ അപകടത്തിൽപ്പെട്ട് രണ്ട് മരണം, 120 പേർ കുഴഞ്ഞുവീണു

ഉളുന്തൂർപ്പെട്ടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിലടിച്ചാണ് അപകടം...

Read More >>
#accident | കേരളത്തില്‍ നിന്ന് പുറപ്പെട്ട ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Oct 28, 2024 09:36 AM

#accident | കേരളത്തില്‍ നിന്ന് പുറപ്പെട്ട ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലെക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലു മണിയോടെ മൈസൂരിനടുത്ത്...

Read More >>
Top Stories