ഹൈദരാബാദ്: (truevisionnews.com) മോമോസ് ഭക്ഷണം കഴിച്ച് സ്ത്രീ മരിച്ചു . 20ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ബഞ്ചാര ഹിൽസിലെ നന്ദി നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭക്ഷ്യവിഷബാധ കാരണം ഹൈദരാബാദ് സിംഗാടികുണ്ട സ്വദേശിനിയായ യുവതിക്ക് ജീവൻ നഷ്ടമായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയെ തുടർന്ന് ഇവരെ ആശുപത്രിയിൽപ്രവേശിപ്പിക്കുകയായിരുന്നു.
രോഗം ബാധിച്ച മറ്റ് വ്യക്തികളുടെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ എല്ലാവരേയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി വൈദ്യസഹായം നൽകുന്നുണ്ട്.
സംഭവത്തെ തുടർന്ന് ബഞ്ചാര ഹിൽസ് പോലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിശോധനയ്ക്കായി ഹോട്ടലിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
#Woman #dies #after #eating #momos #20 #people #hospitalized