#DMKMP | 'എനിക്കൊരു അക്ഷരം പോലും മനസ്സിലായില്ല': കേന്ദ്രമന്ത്രിയുടെ ഹിന്ദിയിലെ കത്തിന് തമിഴിൽ മറുപടി നൽകി ഡിഎംകെ എംപി

#DMKMP | 'എനിക്കൊരു അക്ഷരം പോലും മനസ്സിലായില്ല': കേന്ദ്രമന്ത്രിയുടെ ഹിന്ദിയിലെ കത്തിന് തമിഴിൽ മറുപടി നൽകി ഡിഎംകെ എംപി
Oct 26, 2024 01:26 PM | By VIPIN P V

ചെന്നൈ: (truevisionnews.com) തനിക്ക് ഒരു വാക്കു പോലും മനസ്സിലായില്ല. കേന്ദ്രമന്ത്രിയുടെ ഓഫീസ് ഹിന്ദിയിൽ നൽകിയ കത്തിന് തമിഴിൽ മറുപടി നൽകി ഡിഎംകെ എംപി.

പുതുക്കോട്ട എം എം അബ്ദുല്ല എംപിയാണ് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന്‍റെ ഹിന്ദിയിലെ കത്തിന് തമിഴിൽ മറുപടി നൽകിയത്.

ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമാണ് എം എം അബ്ദുല്ല. ട്രെയിനിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് എംപി ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി ഹിന്ദിയിൽ മറുപടി നൽകിയത്.

തനിക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്ര മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിരവധി തവണ ഓർമപ്പെടുത്തിയിട്ടും ആശയവിനിമയം ഹിന്ദിയിൽ തുടരുന്നുവെന്ന് എംപി സോഷ്യൽ മീഡിയയിൽ കുറിച്ചു. രണ്ട് കത്തുകളുടെ പകർപ്പും അദ്ദേഹം പങ്കുവച്ചു.

"റെയിൽവേ സഹമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കത്ത് എപ്പോഴും ഹിന്ദിയിലാണ്. അദ്ദേഹത്തിന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ച് എനിക്ക് ഹിന്ദി അറിയില്ല, ദയവായി കത്ത് ഇംഗ്ലീഷിൽ അയയ്ക്കണമെന്ന് പറഞ്ഞതാണ്.

എന്നിട്ടും ഹിന്ദിയിൽ അയച്ചു. അവർക്ക് മനസ്സിലാകാനായി ഞാൻ തമിഴിൽ മറുപടി അയച്ചു" എന്നാണ് ഡിഎംകെ എംപി വ്യക്തമാക്കിയത്. ഇനി മുതൽ തന്നോട് ഇംഗ്ലീഷിൽ ആശയവിനിമയം നടത്തണമെന്ന് ഡിഎംകെ എംപി തമിഴിൽ മന്ത്രിയോട് അഭ്യർത്ഥിച്ചു.

ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്നാരോപിച്ച് ഡിഎംകെ കേന്ദ്ര സർക്കാരിനെതിരെ ഇതിന് മുൻപും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‍റെ അഖണ്ഡതയെ തകർക്കുന്നതാണ് കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിമർശിക്കുകയുണ്ടായി.

#understand #single #letter #DMKMP #replies #Tamil #UnionMinister #letter #Hindi

Next TV

Related Stories
#arrest |   രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

Nov 24, 2024 10:03 PM

#arrest | രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

യുവതി പോലീസ് യൂണിഫോം ധരിച്ച് നടക്കുന്നതിൽ പന്തികേടു തോന്നിയതോടെയാണ് ഇവരെ പോലീസ്...

Read More >>
#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Nov 24, 2024 09:36 PM

#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ...

Read More >>
 #railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

Nov 24, 2024 08:40 PM

#railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

അട്ടിമറിക്കുള്ള ഗൂഢാലോചന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ്...

Read More >>
#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

Nov 24, 2024 08:24 PM

#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

‘പുറത്തേക്ക് ഓടിയ ഞങ്ങൾ ഒരാ​ളെ തീ വിഴുങ്ങിയതായി കണ്ടു. അയാൾ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു’-ഒരു അധ്യാപകൻ...

Read More >>
#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

Nov 24, 2024 08:08 PM

#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു....

Read More >>
#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

Nov 24, 2024 05:02 PM

#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ്...

Read More >>
Top Stories