#Arrest | കോഴിക്കോട് വടകരയിൽ വയോധികനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകം, പ്രതി അറസ്റ്റിൽ

#Arrest | കോഴിക്കോട് വടകരയിൽ വയോധികനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകം, പ്രതി അറസ്റ്റിൽ
Oct 24, 2024 08:02 PM | By VIPIN P V

വടകര (കോഴിക്കോട്) : (truevisionnews.com) വടകര അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി സജിത്തിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്തംബർ 17-ന് രാത്രി കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് സ്റ്റാൻഡുകളിൽ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസം വയോധികൻ പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് പ്രതിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു.

ഈ പണം കൈക്കലാക്കാനാണ് ഉറങ്ങുന്നതിനിടയിൽ പുതപ്പ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്.

പണവുമായി മുങ്ങിയ കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശി സജിത്തിനെ വടകര പൊലീസാണ് അറസ്റ്റ് ചെയ്തത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സെപ്തംബർ 18 ന് രാവിലെയാണ് വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള കട വരാന്തയിൽ മൃതദേഹം കണ്ടത്. കഴുത്തിൽ തുണി കെട്ടി മുറുക്കിയ നിലയിൽ ആയതിനാൽ മരണത്തിൽ ദുരൂഹതയുണ്ടായിരുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ്, അന്വേഷണം ഊർജ്ജിതമാക്കിയത്.

#incident #elderly #man #founddead #sidewalk #Vadakara #Kozhikode #Murder #accused #arrested

Next TV

Related Stories
#nilavilakku | ദുരൂഹ സാഹചര്യത്തിൽ  ഒരാൾ പൊക്കത്തിൽ നിലവിളക്ക്  കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

Oct 25, 2024 09:21 AM

#nilavilakku | ദുരൂഹ സാഹചര്യത്തിൽ ഒരാൾ പൊക്കത്തിൽ നിലവിളക്ക് കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ്...

Read More >>
#ThomasKThomas | ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല; എംഎൽഎമാർക്ക് 100 കോടി  ഓഫർ നിഷേധിച്ച് തോമസ് കെ തോമസ്

Oct 25, 2024 09:06 AM

#ThomasKThomas | ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല; എംഎൽഎമാർക്ക് 100 കോടി ഓഫർ നിഷേധിച്ച് തോമസ് കെ തോമസ്

വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ തോമസ്...

Read More >>
#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി

Oct 25, 2024 08:24 AM

#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി

ഇതില്‍ അമല്‍ദേവ് കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരെ പിന്നീട് പൊലീസ്...

Read More >>
#Guruvayur | മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

Oct 25, 2024 08:01 AM

#Guruvayur | മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

സീസണില്‍ ഗുരുവായൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്...

Read More >>
Top Stories










Entertainment News